കോവിഡ്​ 19: ഇന്ത്യക്കാർക്ക്​ ഇന്നു മുതൽ ഖത്തർ യാത്രാവിലക്ക്​

ദോഹ: കോവിഡ്​-19 ഭീതിയുടെ പശ്​ചാത്തലത്തിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഖത്തർ താൽകാലിക യാത്രാ വിലക്ക്​ ഏർപ്പെടുത്തി. ബംഗ്ലാദേശ്​, ചൈന, ഈജിപ്​ത്​, ഇറാൻ, ഇറാഖ്​, ലെബനാൻ, നേപ്പാൾ, പാകിസ്​താൻ, ഫിലിപ്പീൻസ്​, സൗത്ത ്​​കൊറിയ, ശ്രീലങ്ക, സിറിയ, തായ്​ലൻഡ്​ എന്നിവയാണ് മറ്റു രാജ്യങ്ങൾ.


ഇറ്റലിയിൽ നിന്ന്​ ദോഹ വഴി ഖത്തർ എയർവേയ്​സ്​ വിമാനത്തിൽ കൊച്ചിയിൽ എത്തിയ പത്തനംതിട്ട സ്വദേശികൾക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്​ചാത്തലത്തിലാണ്​ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക്​ ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്​.

ഖത്തർ ഗവൺമെന്‍റ്​ കമ്മ്യൂണിക്കേഷൻ ഓഫിസും ഖത്തർ ന്യൂസ്​ ഏജൻസി (ക്യു.എൻ.എ)​യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്​. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ്​ പെർമിറ്റ്​ ഉള്ളവർ, വർക്ക്​ പെർമിറ്റ്​ ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കെല്ലാം നിരോധനം ബാധകമാണ്​.
ഇന്ത്യക്കാർക്ക്​ വിലക്കുള്ള കാര്യം ഖത്തറിലെ ഇന്ത്യൻ എംബസിയും ട്വിറ്ററിൽ അറിയിച്ചു.

Tags:    
News Summary - Qatar temporarily suspends entry for travellers from 14 countries-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.