കൊടുങ്ങല്ലൂർ: ഖത്തർ രാജകുടുംബത്തിന്റെ പേരിൽ പണം തട്ടിയ മലയാളി പിടിയിൽ. കൊടുങ്ങല്ലൂർ ശാന്തിപുരം മുളക്കൽ സുനിൽ മേനോൻ (47) ആണ് പിടിയിലായത്. ഖത്തർ മ്യുസിയത്തിന്റെ ചെയർപേഴ്സൺ ആയ രാജ കുടുംബാംഗത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. 5.5 കോടി രൂപയാണ് സുനിൽ മ്യൂസിയം അധികൃതരിൽ നിന്നും തട്ടിയത്.
കൊടുങ്ങല്ലൂർ ചന്തപ്പുര നോർത്ത് എസ്.ബി.െഎ ബ്രാഞ്ചിലെ ‘ആർദ്ര’ അക്കൗണ്ട് ഉടമ, മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിപുരം പടിഞ്ഞാറ് സ്വദേശിയാണെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു. ഇയാൾ അക്കൗണ്ടിലെത്തിയ പണത്തിൽ അഞ്ച് കോടിയും പിൻവലിച്ചിരുന്നു.
ഖത്തർ രാജാവിെൻറ സ്വർണ ഫ്രെയിമിൽ തീർത്ത ചിത്രം നിർമിച്ച് ഖത്തർ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഇതിന് പിന്നിൽ അമേരിക്കൻ പൗരെൻറ ബന്ധവും പറയപ്പെടുന്നുണ്ട്. തട്ടിപ്പ് നടത്താൻ മറ്റൊരു ഇൗമെയിൽ ഹാക്ക് ചെയ്തു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമ കമ്പ്യൂട്ടറിൽ അതി വൈദഗ്ധ്യമുള്ളയാളാണ്. ഇയാളുടെ ഭാര്യയും അക്കൗണ്ട് കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രതിയെ തിരിച്ചറിഞ്ഞതോടെ അക്കൗണ്ട് മരവിപ്പിച്ച പൊലീസ് ഇയാളുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കുകയും ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജു കുമാർ, എസ്.െഎ വിനോദ്കുമാർ, എ.എസ്.െഎ ഫ്രാൻസിസ്, സീനിയർ സി.പി.ഒ.മാരായ സഞ്ജയൻ, കെ.എം. മുഹമ്മദ് അഷ്റഫ്, എം.കെ. ഗോപി, സുനിൽ, സി.പി.ഒ.മാരായ ഗോപൻ, ജീവൻ, മനോജ്, സുജിത്ത് എന്നിവർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.