ദോഹ: ലോക ഫുട്ബാളിെൻറ തലസ്ഥാനമായി മാറുകയാണ് ഖത്തർ. വിശ്വഫുട്ബാളിൽ ഇന്നലെകൾ കീഴടക്കിയ മഹാന്മാർ ഇടവേളകളിലായി ഇവിടെയെത്തുന്നു. അവരിൽ ചിലരാണ് ഖത്തർ ഫുട്ബാളിെൻറ ആഗോള അംബാസഡർമാർ. ലോകകപ്പിന് ഒരു വർഷം മുമ്പു തന്നെ കളിത്തട്ടുകളെല്ലാം ഒരുക്കി കാൽപന്തുത്സവത്തെ സ്വീകരിക്കാൻ അണിെഞ്ഞാരുങ്ങി നിൽക്കുന്ന ദോഹയിലെ സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും മറ്റു ഒരുക്കങ്ങളുമെല്ലാം സന്ദർശിച്ച് പിന്തുണ നൽകാൻ അവരുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ േഗ്ലാബൽ അംബാസഡർ ബ്രസീൽ ഇതിഹാസം കഫുവായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ പ്രധാന അതിഥികളിൽ ഒരാൾ. ലോകകപ്പിെൻറ ആറാമത്തെ വേദിയായ അൽ തുമാമ സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ദോഹയിലെത്തിയതാണ് അദ്ദേഹം. മൂന്നു തവണ തുടർച്ചയായി ലോകകപ്പ് ഫൈനൽ കളിക്കുകയും, രണ്ടു തവണ കിരീടമണിയുകയും ചെയ്ത സൂപ്പർ താരത്തേക്കാൾ മറ്റാരാണ് ഈ വിശ്വമേളയിലേക്കുള്ള യാത്രയിൽ ഖത്തറിനെ നയിക്കുന്നത്. ദോഹയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തറിനെയും ഫുട്ബാളിനെയും ഇന്ത്യയെകുറിച്ചുമെല്ലാം കഫു വാചാലനായി.
ഖത്തർ സ്പെഷൽ ലോകകപ്പാവും
മൂന്നു ലോകകപ്പുകൾ കളിച്ചും രണ്ടു തവണ കിരീടമണിഞ്ഞും പരിചയമുള്ള കളിക്കാരാനാണ് ഞാൻ. അതിനൽ ഉറപ്പിച്ചു പറയാനാകും ഖത്തർ വേദിയാവുന്നത് വേറിെട്ടാരു ലോകകപ്പിനാണെന്ന്. അത്രയേെറ മികവോടെയാണ് ഖത്തർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. ചെറിയ രാജ്യം എന്ന വെല്ലുവിളിയെ അവർ അവസരമാക്കി മാറ്റി. സ്റ്റേഡിയങ്ങൾക്കിടയിലെ ദൂരം കുറഞ്ഞത് കാണികൾക്കും കളിക്കാർക്കും സംഘാടകർക്കുമെല്ലാം ഗുണകരമാവും. കഴിഞ്ഞ എട്ടു വര്‍ഷമായി ഫുട്ബാള്‍ ലോകം ഖത്തര്‍ എന്ന പേര് ചര്‍ച്ച ചെയ്യുന്നു. ഖത്തര്‍ ലോകകപ്പിെൻറ വിജയത്തോടെ കൂടുതല്‍ പുതിയ ചെറിയ രാജ്യങ്ങള്‍ ലോകകപ്പിെൻറ ആതിഥേയത്വത്തിനായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തർ ഫുട്ബാൾ ടീം
ആതിഥേയരെന്ന നിലയിൽ ലഭിച്ച അവസരം ഖത്തർ ഉപയോഗപ്പെടുത്തും എന്നതിൽ സംശയമില്ല. അവർ നന്നായി കളിക്കുന്നുണ്ട്. കോപ അമേരിക്ക, കോൺകകാഫ് ഗോൾഡ് കപ്പ്, യൂറോപ്യൻ പര്യടനങ്ങൾ എന്നിങ്ങനെ നിരവധി മത്സരങ്ങളിലൂടെ അവർ പരിചയ സമ്പത്ത് നേടുന്നു. തീര്‍ച്ചയായും ലോകകപ്പില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയും. ലോകകപ്പില്‍ വിജയിക്കല്‍ വെല്ലുവിളിയാണ്. എങ്കിലും, മികച്ച പ്രകടനം നടത്തുമെന്നതിൽ സംശയമില്ല.
ഏഷ്യൻ ഫുട്ബാൾ
ഖത്തർ ലോകകപ്പ് ഏഷ്യൻ വൻകരയുടെയും ഫുട്ബാൾ ഉണർവിന് കാരണമായിട്ടുണ്ട്. ഗൾഫ് മേഖലകളിൽ ടീമുകൾ ശക്തമാവാനും, കൂടുതൽ മത്സരങ്ങൾ എത്താനും സഹായിക്കും. ലോകകപ്പിന് ശേഷം കൂടുതല്‍ പ്രമുഖ താരങ്ങള്‍ ഖത്തര്‍ ലീഗില്‍ കളിക്കാനെത്തും. അതുവഴി മേഖലയിലെ ഫുട്ബാൾ കൂടുതൽ കരുത്തുറ്റതാവും. അതേസമയം, ഫുട്ബാളിന് ഏറെ ആരാധകരുള്ള ഇന്ത്യ ആ മികവിലേക്ക് ഇനിയുമേറെ ഉയരാനുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ബ്രസീൽ ഫുട്ബാൾ ഇതിഹാസം പറഞ്ഞു.
ഫിഫയുടെ നീക്കം ലോകകപ്പിനെ ദുർബലപ്പെടുത്തും
രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പെന്ന ഫിഫയുടെ ആശയത്തോട് തനിക്ക് യോജിപ്പില്ലെന്ന് കഫു. നാലുവർഷത്തിലെത്തുന്ന വിശ്വമേളയുടെ ഗ്ലാമർ പുതിയ നീക്കം നഷ്ടപ്പെടുത്തും. നാലു വര്‍ഷത്തെ കാത്തിരിപ്പാണ് അതിെൻറ മനോഹാരിത. ഇടവേളകുറച്ചാൽ വെറുമൊരു സാധാരണ ടൂര്‍ണമെൻറ് മാത്രമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.