മ​റൈ​ൻ ടൂ​റി​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​തു​ക്കി ഖ​ത്ത​ർ ടൂ​റി​സം

ദോ​ഹ: മ​റൈ​ൻ ടൂ​റി​സം ഓ​ഫി​സു​ക​ൾ​ക്കും സ​മു​ദ്ര ഗ​താ​ഗ​ത ക​പ്പ​ലു​ക​ളു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും (എ, ​ബി, സി) ​ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ മ​റൈ​ൻ ടൂ​റി​സം ഗ​താ​ഗ​ത മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി ഖ​ത്ത​ർ ടൂ​റി​സം.

അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മ​റൈ​ൻ ടൂ​റി​സം വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പു​തി​യ ഗൈ​ഡും അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ക​പ്പ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ആ​വ​ശ്യ​ക​ത​ക​ളും സ​വി​ശേ​ഷ​ത​ക​ളും ഇ​തി​ല​ട​ങ്ങി​യി​ട്ടു​ണ്ട്. 2018ലെ ​ടൂ​റി​സം റെ​ഗു​ലേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ചാ​ണ് ഇ​വ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്.

2024 ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഗൈ​ഡ് 1.1 പ്ര​കാ​രം മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കാ​ത്ത എ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​പ്പ​ലു​ക​ൾ നി​ർ​ദി​ഷ്ട ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തു വ​രെ ദോ​ഹ കോ​ർ​ണി​ഷ് ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നോ ഹാ​ജ​രാ​കാ​നോ ഡോ​ക്ക് ചെ​യ്യാ​നോ അ​നു​വ​ദി​ക്കി​ല്ല. ചെ​റു​യാ​ത്ര​ക​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടു​ക​ളാ​ണ് എ ​വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്.

കോ​ർ​ണി​ഷ് ഭാ​ഗ​ത്ത് മാ​ത്ര​മാ​യി​രി​ക്കും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യും കോ​ർ​ണി​ഷി​ന​പ്പു​റം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​യാ​ണ് ബി ​വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന ബോ​ട്ടു​ക​ൾ. താ​മ​സ​വും ഭ​ക്ഷ​ണ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ പ്രീ​മി​യം, ആ​ഡം​ബ​ര ബോ​ട്ടു​ക​ളാ​ണ് സി ​വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്.

വ്യ​ക്തി​ക​ൾ​ക്ക് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള ബോ​ട്ടു​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു. എ​ന്നാ​ൽ ബി, ​സി വി​ഭാ​ഗ​ത്തി​ലു​ള്ള ബോ​ട്ടു​ക​ൾ ലൈ​സ​ൻ​സു​ള്ള ടൂ​റി​സം ക​മ്പ​നി​ക​ളാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​ത്.

മ​റൈ​ൻ ടൂ​റി​സം ഗ​താ​ഗ​ത ഓ​ഫി​സു​ക​ളു​ടെ ഉ​ട​മ​ക​ളും മാ​നേ​ജ​ർ​മാ​രും ക​പ്പ​ൽ ഉ​ട​മ​ക​ളും ഓ​പ​റേ​റ്റ​ർ​മാ​രും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ (ആ​ഗ​സ്റ്റ് 25, 2024) പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും, മൂ​ന്ന് മാ​സ​ത്തെ ഇ​ള​വ് ഇ​തി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Qatar Tourism revises traffic restrictions on marine tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.