Image Courtesy: Reuters

ഖത്തറിൽ നിന്ന്​ വാക്​സിൻ എടുത്തവർ ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട

ദോഹ: ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ഇനി ഒമ്പത്​ മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേരത്തെ ഇത്​ ആറുമാസമായിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള ആറ്​ രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമാണ്​. ഇതിനാൽ ഇന്ത്യകാർക്ക്​ ഖത്തറി​െൻറ പുതിയ ഇളവ്​ നിലവിലെ സാഹചര്യത്തിൽ ലഭ്യമാകില്ല.

ആഗോളതലത്തിൽ വാക്​സിനുകളുടെ ഫലപ്രാപ്​തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠനങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ്​ ഖത്തർ ആറുമാസമെന്ന കാലയളവ്​ ഒമ്പത്​ മാസമാക്കി ദീർഘിപ്പിച്ചിരിക്കുന്നത്​. ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വിദേശത്തേക്ക്​ പോയി 14 ദിവസങ്ങൾക്ക്​ ശേഷമോ ഒമ്പത്​ മാസത്തിനുള്ളിലോ തിരിച്ചുവരുന്നവർക്കാണ്​ ഇതോടെ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്​. വാക്​സ​ിൻ സെകൻഡ്​ ഡോസ്​ സ്വീകരിച്ചതിന്​ ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ്​ കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവർക്ക്​ നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറൻീൻ നിർബന്ധവുമായിരിക്കും.

വാക്​സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30വയസിനും അതിനുമുകളിലും പ്രായമുള്ളവരെ ഉൾ​െപ്പടുത്തുകയും ചെയ്​ തിട്ടുണ്ട്​. ചെറിയപെരുന്നാൾ അവധിക്ക്​ ശേഷമാണ്​ ഇത്​ പ്രാബല്യത്തിൽ വരിക. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക്​ ഫൈസർ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്​. ഇതിനാൽ ഈ പ്രായത്തിലുള്ളവർക്ക്​ ഖത്തറിലും ഉടൻതന്നെ വാക്​സ​ിൻ നൽകുമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - qatar vaccine quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.