ഖത്തറിൽ നിന്ന് വാക്സിൻ എടുത്തവർ ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട
text_fieldsദോഹ: ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഒമ്പത് മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേരത്തെ ഇത് ആറുമാസമായിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമാണ്. ഇതിനാൽ ഇന്ത്യകാർക്ക് ഖത്തറിെൻറ പുതിയ ഇളവ് നിലവിലെ സാഹചര്യത്തിൽ ലഭ്യമാകില്ല.
ആഗോളതലത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠനങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഖത്തർ ആറുമാസമെന്ന കാലയളവ് ഒമ്പത് മാസമാക്കി ദീർഘിപ്പിച്ചിരിക്കുന്നത്. ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്ക് പോയി 14 ദിവസങ്ങൾക്ക് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ചുവരുന്നവർക്കാണ് ഇതോടെ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. വാക്സിൻ സെകൻഡ് ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവർക്ക് നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറൻീൻ നിർബന്ധവുമായിരിക്കും.
വാക്സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30വയസിനും അതിനുമുകളിലും പ്രായമുള്ളവരെ ഉൾെപ്പടുത്തുകയും ചെയ് തിട്ടുണ്ട്. ചെറിയപെരുന്നാൾ അവധിക്ക് ശേഷമാണ് ഇത് പ്രാബല്യത്തിൽ വരിക. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനാൽ ഈ പ്രായത്തിലുള്ളവർക്ക് ഖത്തറിലും ഉടൻതന്നെ വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.