ദോഹ: കൊച്ചി അടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആരംഭിച്ച ഖത്തർ വി സ കേന്ദ്രങ്ങൾ വഴി ഇനി ഗാർഹിക തൊഴിലാളികൾക്കുള്ള വിസ സേവ നങ്ങൾ കൂടി ലഭിക്കും. ബലി പെരുന്നാൾ അവധിക്ക് ശേഷം ആഗസ്റ്റ് മധ്യത്തോടെ ഇൗ പുതിയ സേവനങ്ങൾ കൂടി ലഭ്യമാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിെൻറ വിസ സപ്പോർട്ട് സേ വന വകുപ്പ് അറിയിച്ചു.
ഖത്തർ വിസ കേന്ദ്രങ്ങൾ മുഖേന ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അംഗീകൃത മാൻപവർ ഏജൻസികളെ ചുമതലപ്പെടുത്താൻ ഖത്തരി പൗരൻമാർക്കും താമസക്കാർക്കും അനുമതി നൽകുന്നതാണ് പുതിയ സംവിധാനം. ഖത്തറിലുള്ള ഒരാൾക്ക് ഗാർഹിക തൊഴിലാളിയെ വേണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിെൻറ അംഗീകാരമുള്ള റിക്രൂട്ട്മെൻറ് ഏജൻസികളെ സമീപിക്കാം.
ഖത്തർ സർക്കാറിെൻറ സേവന ആപ്പ് ആയ മെട്രാഷ് ടു വഴിയോ ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റ് വഴിയോ സേവനകേന്ദ്രങ്ങൾ മുഖേനയോ േനരിട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവയായിരിക്കണം റിക്രൂട്ട്മെൻറ് ഏജൻസി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റോര്‍ ബില്ഡിങിെൻറ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കൊച്ചിയിലെ ഖത്തർ വിസ കേന്ദ്രം പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങൾ, തൊഴിൽ കരാർ ഒപ്പുവെക്കൽ, വൈദ്യപരിശോധന എന്നിവ ഉ ൾപ്പെടെ ഇവിടെ ചെയ്യാൻ കഴിയും. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസിലാക്കാനും സൗകര്യമുണ്ട്. ഇതിനാൽ വിദേശത്ത് എത്തി ഏതെങ്കിലും ചൂഷണത്തിന് വിധേയമാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ എത്തിയാലുടന്‍ കമ്പനി പ്രതിനിധിയെയും നാട്ടിലെ ബന്ധുക്കളേയും വിളിക്കാന്‍ 30 റിയാല്‍ കോള്‍ ചാര്‍ജുള്ള ഖത്തര്‍ സിംകാര്‍ഡും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.