ഖത്തർ ക്യാപ്റ്റൻ ഹസൻ ഹൈദോസ് ലോകകപ്പ് ജഴ്സിയിൽ

സന്നാഹത്തിന് ഖത്തർ ക്രൊയേഷ്യക്കെതിരെ മത്സരം സെപ്റ്റംബർ 20ന്

ദോഹ: ലോകകപ്പിന് പന്തുരുളാൻ കാത്തിരിപ്പുദിനങ്ങൾ രണ്ടുമാസത്തോളമായി ചുരുങ്ങവേ, പഠിച്ചെടുത്ത പാഠങ്ങൾ തേച്ചുമിനുക്കാൻ ഖത്തർ സന്നാഹപോരാട്ടത്തിന് ബൂട്ടുകെട്ടുന്നു. ഓസ്ട്രിയയിൽ തകൃതിയായി ഒരുങ്ങുന്ന ആതിഥേയ ടീം ക്രൊയേഷ്യൻ ബി ടീമിനെ നേരിടും. സെപ്റ്റംബർ 20 ചൊവ്വാഴ്ചയാണ് മത്സരം. ഓസ്ട്രിയയിലെ വെയ്നർ ന്യൂസ്റ്റേഡിയത്തിൽ പ്രദേശികസമയം ആറുമണിക്കായിരിക്കും മത്സരമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.

കോച്ച് ഫെലിക്സ് സാഞ്ചസിനു കീഴിൽ മൂന്നുമാസത്തിലേറെയായി വിദേശ പരിശീലനത്തിലാണ് ലോകകപ്പ് ടീം. തങ്ങളുടെ ആദ്യ ലോകകപ്പ് പങ്കാളിത്തം മികച്ച വിജയമാക്കി മാറ്റുന്നതിനായി ഒരുങ്ങുന്നവർ വിശ്വമേളക്ക് മുമ്പായി ഏതാനും മത്സരങ്ങളിൽ ബൂട്ടുകെട്ടും. കഴിഞ്ഞ മാസം ജമൈക്ക, ഘാന ടീമുകളെ നേരിട്ടിരുന്നു.20ന് ക്രൊയേഷ്യ 'എ' ടീമിനെയും പിന്നാലെ 23ന് ലോകകപ്പ് യോഗ്യത നേടിയ കാനഡ, 27ന് ചിലി ടീമുകളെയും ഖത്തർ നേരിടും.

Tags:    
News Summary - Qatar will play a warm-up match against Croatia on September 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.