ദോഹ: ഇസ്രായേലിന്റെ കടുത്ത ആക്രമണത്തിൽ ദുരിതം പേറുന്ന ഗസ്സക്ക് കൂടുതൽ സഹായവുമായി ഖത്തർ. ഭക്ഷണവും മരുന്നും ഉൾപ്പെടെ 87 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തർ സായുധസേനയുടെ രണ്ടു വിമാനങ്ങൾ ഈജിപ്തിലെ അൽ അരിഷിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസൻറ് എന്നിവയുടെ സഹകരണത്തോടെയാണ് ഗസ്സയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ സമാഹരിച്ചത്.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സക്കെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ രണ്ടാം ഘട്ട സഹായമാണ് ഖത്തർ എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 37 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്തിലെത്തിച്ചിരുന്നു. ശനിയാഴ്ച റഫ അതിർത്തി തുറന്നതിനു പിന്നാലെ, ഖത്തറിന്റേത് ഉൾപ്പെടെ മരുന്നും ഭക്ഷ്യവസ്തുക്കളും ഗസ്സ അതിർത്തിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. മേഖലയിൽ സംഘർഷം ആരംഭിച്ചതിനു പിന്നാലെ, ‘ഫലസ്തീനു വേണ്ടി’ കാമ്പയിൻ ആരംഭിച്ച് ഖത്തർ ചാരിറ്റി ദുരിതാശ്വാസ സഹായ വസ്തുക്കൾ സമാഹരിച്ചു തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.