ഖത്തർ ലോകകപ്പ്: 'ഹയ്യ' കാർഡ് ഉടമകൾക്ക് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ

മസ്കത്ത്​: ​ലോകകപ്പ്​ ഫുട്​ബാളിനോടനുബന്ധിച്ച്​ ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർക്ക്​ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ഒമാൻ. ഖത്തർ ലോകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ അധികൃതർ ഇക്കാര്യം അറിയിച്ചത്​.

മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സൗജന്യമാണെന്നും 60 ദിവസത്തേക്ക് സാധുതയുണ്ടാകുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചു.

ഹയ്യ കാർഡ് ഉടമകൾക്ക്​ കുടുംബത്തെ കൊണ്ടുവരാനുും ഒമാനിൽ താമസിക്കാനും ഇതിലൂടെ സാധിക്കും.ലോകകപ്പ്​ വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തു നിന്നുള്ള കാണികൾക്ക്​ ഖത്തറിലേക്ക്​ ​ പ്രവേശിക്കാനും ലോകകപ്പ്​ വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ്​ ഹയ്യ കാർഡ്​.

മാച്ച്​ ടിക്കറ്റ്​ സ്വന്തമാക്കിയ കാണികൾക്ക്​ ഹയ്യ പ്ലാറ്റ്​ഫോം വഴിയാണ്​ ഫാൻ ഐഡി കാർഡായ ഹയ്യക്ക്​ അപേക്ഷിക്കേണ്ടത്​.

Tags:    
News Summary - Qatar World Cup: Oman with multi-entry tourist visa for 'Hayya' card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.