??????? ??????? ??.??.??.?? ?????????????, ?????????? ?????? ??????????? ???????????? ???????? ???????????? ?????????????????? ?????????? ???? ????????????????

കെ.എം.സി.സി: ഖത്തറിൽ നിന്ന്​ ആദ്യം പറന്നത്​ മണ്ഡലം കമ്മിറ്റികളുടെ ചാർ​​ട്ടേർഡ്​ വിമാനം

ദോഹ: കെ.എം.സി.സിയുടെ കൂത്തുപറമ്പ്​, കുറ്റ്യാടി മണ്ഡലം കമ്മിറ്റികൾ സംയുക്​തമായി ഒരുക്കിയ ചാർ​ട്ടേർഡ്​ വിമാനം ഖത്തറിൽ നിന്ന്​ പറന്നു. ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഐ.സി.ബി.എഫുമായി സഹകരിച്ചാണ്​ വിമാനമൊര​ുക്കിയത്. ദോഹ ഹമദ്​ വിമാനത്താവളത്തിൽ നിന്ന്​ വ്യാഴാഴ്​ച രാവിലെ 11.20ഓടെയാണ്​ ഗോ എയർ വിമാനം കണ്ണൂരിലേക്ക്​ യാത്ര തിരിച്ചത്​​. 

പത്ത്​ കുഞ്ഞുങ്ങളടക്കം ആകെ 184 യാത്രക്കാരാണുളളത്​. കോഴിക്കോട്​, കണ്ണൂർ, കൊച്ചി, തൃശൂർ ജില്ലക്കാരാണിവർ​. കെ.എം.സി.സി കൂത്തുപറമ്പ്​ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ പി.കെ. അബ്​ദുൽ റഹീമിൻെറ നേതൃത്വത്തിലാണ്​ വിമാനം  ഒരുക്കിയത്​. ഐ.സി.ബി.എഫ്​ ​പ്രസിഡൻറ്​ പി.എൻ.ബാബുരാജൻ, ഡോ.മോഹൻ തോമസ്​ എന്നിവരാണ്​ വിമാനവുമായി  ബന്ധപ്പെട്ട മറ്റ്​ നടപടികൾ പൂർത്തീകരിച്ചുകൊടുത്തത്​.

കെ.എം.സി.സി, ഐ.സി.ബി.എഫ്​ അധികൃതർ വിമാനത്താവളത്തിൽ
 

43 ഗർഭിണികൾ, ഗുരുതരാവസ്​ഥയിലുള്ള രണ്ട്​ അർബുദ രോഗികൾ എന്നിവരും യാത്രക്കാരായുണ്ട്​. പത്ത്​ ശതമാനം ആളുകൾക്ക്​ പൂർണമായും സൗജന്യമായാണ്​ ടിക്കറ്റ്​ നൽകിയതെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. 50 ശതമാനം ആളുകൾക്ക്​ 900 റിയാലിനാണ്​ ടിക്കറ്റ്​ നൽകിയത്​. സാമ്പത്തികശേഷിയുള്ള  മറ്റുള്ളവർക്ക്​ 1250 റിയാലിനുമാണ്​ ടിക്കറ്റുകൾ​. യാത്രക്കാരിൽ 15 പേർ ഐ.സി.ബി.എഫ്​ മുഖേന 900 റിയാൽ ടിക്കറ്റിൽ  യാത്ര ചെയ്യുന്നവരാണ്​. 

വെള്ളിയാഴ്​ച രണ്ട്​ വിമാനം കൂടി പറക്കുമെന്ന്​ അബ്​ദുൽ റഹീം പറഞ്ഞു. രാവിലെ 10.30ന്​ കണ്ണൂരിലേക്കാണ്​ ഒന്ന്​. അടുത്തതിൻെറ സമയം തീരുമാനമായിട്ടില്ല. ശനിയാഴ്​ചയും വിമാനം ഉണ്ടാകും. എന്നാൽ അന്തിമതീരുമാനമായിട്ടില്ല.  മുസ്​ലിംലീഗ്​ സംസ്​ഥാനകമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കമ്മിറ്റിക്കോ മണ്ഡലം കമ്മിറ്റിക്കോ ചാർ​ട്ടേർഡ്​ വിമാനം ഒരുക്കാൻ അനുവാദമുണ്ടെന്നും ഇതിനാലാണ്​ മണ്ഡലം കമ്മിറ്റികൾ സംയുക്​തമായി വിമാനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തറിൽ കെ.എം.സി.സി സംസ്​ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാർ​ട്ടേർഡ്​ വിമാനം ആദ്യം ഒരുക്കാനാണ്​ നിർദേശം നൽകിയിരുന്നതെന്ന്​​ പ്രസിഡൻറ്​ എസ്​.എ.എം ബഷീർ പറഞ്ഞു. എന്നാൽ ​പ്രതിസന്ധിയിൽ ഉഴലുന്നവർ നാട്ടിലെത്തുക എന്നതിനാണ്​ പ്രധാന്യമെന്നും വിവിധ മണ്ഡലം കമ്മിറ്റികളുടെ വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ ഖത്തറിൽ നിന്ന്​ പറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്​ഥാന കമ്മിറ്റിയുടെ വിമാനം ആദ്യം പോകണമെന്ന തീരുമാനം ഏറെ വൈകുകയും മണ്ഡലം കമ്മിറ്റി ഏർപ്പാടാക്കിയ വിമാനം പറക്കുകയും ചെയ്​ത കാര്യം അണികൾക്കിടയിൽ ഏറെ ചർച്ചകൾക്ക്​ ഇടവച്ചിട്ടുണ്ട്​. പല കമ്മിറ്റികളും വിമാനം ഏർപ്പാടാക്കുന്നത്​ സംസ്​ഥാന കമ്മിറ്റിക്കായി വൈകിപ്പിക്കുകയായിരുന്നു. അതിനിടയിൽ കൂത്തുപറമ്പ്​, കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ വിമാനം പോവുകയും ചെയ്​തു. ഇതുസംബന്ധിച്ചും അഭിപ്രായവ്യത്യാസം ഉയർന്നിട്ടുണ്ട്​.

 

Tags:    
News Summary - qatar;kmcc mandalam committee chertered flight first -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.