ദോഹ: രാജ്യത്തെ നിരോധിത സൈനിക മേഖലകളിൽ പ്രവേശിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രതിരോധ മന്ത്രാലയം. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതു ജനങ്ങൾ നിർദേശം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിർദേശം ലംഘിക്കുന്നവർക്ക് അഞ്ചു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൽവ റോഡ്, സുഡാന്തിൽ റോഡ്, ജാവഫ് അൽ സലാമ, അരീഖ് പ്രകൃതിസംരക്ഷണ കേന്ദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്ന അൽ ഖലായേൽ പരിശീലന മേഖല പൊതുജനങ്ങൾക്ക് വിലക്കുള്ള കേന്ദ്രമാണെന്നും ഇവിടേക്ക് പ്രവേശിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.