ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ ന​യം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ്

ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​ക്ക് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്നു

ആ​രോ​ഗ്യ ജീ​വി​ത​ത്തി​ന് സു​ര​ക്ഷി​ത ഭ​ക്ഷ്യ​രീ​തി

ദോ​ഹ: പ്രാ​ദേ​ശി​ക ഭ​ക്ഷ്യ ഉ​ൽ​പാ​ദ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭ​ക്ഷ്യ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ പു​തി​യ ഭ​ക്ഷ്യ ന​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്‌​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യാ​ണ് ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ ന​യം 2030 പു​റ​ത്തി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ, വി​വി​ധ വ​കു​പ്പു മ​ന്ത്രി​മാ​ർ, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രി​ക​ളും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​ക​ര​മാ​യ ഉ​പ​ഭോ​ക്തൃ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ക, സു​സ്ഥി​ര​ത, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ട​ൽ, ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മാ​ർ​ഗ നി​ർ​ദേ​ശ​ക ത​ത്ത്വ​ങ്ങ​ളി​ലൂ​ടെ സു​സ്ഥി​ര ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ക​യാ​ണ് പു​തി​യ ന​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 17 പ​ദ്ധ​തി​ക​ളി​ലൂ​​ന്നി​യാ​ണ് അ​ടു​ത്ത ആ​റു വ​ർ​ഷ​ത്തെ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ ന​യം അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന​വും വി​പ​ണി​യും ശ​ക്ത​മാ​ക്കു​ക​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ ന​യ​ത്തി​ലെ ​പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ൾ, ഇ​റ​ച്ചി, മ​ത്സ്യം, പാ​ൽ-​പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ൽ​പാ​ദ​നം ശ​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു.

ആ​ധു​നി​ക കാ​ർ​ഷി​ക രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക, ബാ​ഹ്യ ഭ​ക്ഷ്യ വി​ത​ര​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക, പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ വി​പ​ണി ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഇ​വ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ക​രു​ത​ൽ സം​വി​ധാ​ന​വും അ​വ​ശ്യ ഘ​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​മാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ഘ​ട​കം. സം​ഭ​ര​ണ​ശേ​ഷി വി​പു​ലീ​ക​രി​ക്കു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ന്നി​വ പ്ര​ധാ​ന​മാ​യി വി​ല​യി​രു​ത്തു​ന്നു. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​വും നി​ക്ഷേ​പ​വു​മാ​ണ് മൂ​ന്നാ​മ​ത്തെ സു​പ്ര​ധാ​ന ഘ​ട​കം. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​റ​വി​ട​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം മ​ത്സ​ര​ക്ഷ​മ​മാ​ക്കു​ക എ​ന്നി​വ​യും ഭാ​ഗ​മാ​ണ്.

Tags:    
News Summary - Qatars National Food Security 2030' launched by Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.