ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ സി​റ്റി എ​ക്സ്ചേ​ഞ്ചി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: കി​രീ​ട​മ​ണി​ഞ്ഞ് സി​റ്റി എ​ക്സ്ചേ​ഞ്ച്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ കി​രീ​ട​മ​ണി​ഞ്ഞ് സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി. ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് സി​റ്റി വീ​ണ്ടും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ലെ രാ​ജാ​ക്ക​ന്മാ​രാ​യി വാ​ണ​ത്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും, ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​മെ​ല്ലാം കാ​ണി​ക​​ളാ​യെ​ത്തി​യ​ ഫൈ​ന​ലി​ൽ ക​ളി​യു​ടെ 10ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​ജ​യ ഗോ​ളി​ന്റെ പി​റ​വി. ഫ്രീ​ക്കി​ക്കി​ൽ​നി​ന്നും തു​ട​ങ്ങി​യ ​നീ​ക്കം, എ​തി​ർ ഗോ​ളി​യു​ടെ സേ​വി​ൽ റീ​ബൗ​ണ്ട് വ​ന്ന​പ്പോ​ൾ വീ​ണ്ടും അ​ടി​ച്ചു ക​യ​റ്റി സെ​ന്ത​മി​ഴ് ചെ​മ്പ​കം സി​റ്റി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.

Tags:    
News Summary - QIA Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.