സിംഗപ്പൂരുമായി പ്രകൃതിവാതക കൈമാറ്റത്തിനായുള്ള ഓൺലൈൻ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഊർജസഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ്​ ശരീദ അൽകഅബി (മധ്യത്തിൽ) 

​പ്രകൃതിവാതക വ്യാപാരത്തിന്​ പുതിയ കമ്പനി, ക്യു.പി േട്രഡിങ്​

ദോഹ: ഖത്തർ പെേട്രാളിയത്തിന്​ പ്രകൃതിവാതക (എൽ.എൻ.ജി) വ്യാപാരത്തിനായി ഇനി പുതിയ സ്​ഥാപനം. ക്യു.പി േട്രഡിങ്​ എൽ.എൽ.സി എന്നാണ്​ കമ്പനിയുടെ പേര്​. ദോഹ ആസ്​ഥാനമായി പൂർണമായും ഖത്തർ പെേട്രാളിയത്തിെൻറ ഉടമസ്​ഥതയിലാണ് ക്യു.പി േട്രഡിങ്ങിൻറ പ്രവർത്തനം. പുതിയ കമ്പനി പ്രവർത്തനമാരംഭിച്ചതോടൊപ്പം പ്രകൃതി വാതക വിതരണത്തിനായുള്ള പ്രഥമ കരാർ ഒപ്പുവെച്ചതായി ഊർജ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ്​ ശരീദ അൽകഅബി പറഞ്ഞു.

സിംഗപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പവിലിയൻ എനർജി േട്രഡിങ്​ ആൻഡ് സപ്ലൈ കമ്പനിയുമായാണ് ക്യു.പി ട്രഡിങ്​ പ്രഥമ കരാറിൽ ഒപ്പുവെച്ചത്​. ഖത്തർ പെേട്രാളിയത്തിൽനിന്നുള്ള പുതിയ സംരംഭമാണ് ക്യു.പി േട്രഡിങ്ങെന്നും ഊർജ വിതരണ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണിതെന്നും അൽ കഅ്ബി വ്യക്തമാക്കി. പവിലിയൻ എനർജി േട്രഡിങ്​ ആൻഡ് സപ്ലൈ കമ്പനിയുമായി 2032 വരെയുള്ള ദീർഘകാല കരാറിലാണ് ക്യു.പി േട്രഡിങ്​ ഒപ്പുവെച്ചത്​. കരാർ പ്രകാരം പ്രതിവർഷം 1.8 ദശലക്ഷം ടൺ പ്രകൃതിവാതകമാണ്​ സിംഗപ്പൂരിലേക്ക് എത്തിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.