ദോഹ: ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തുവരുന്നവർക്ക് ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിൻെറ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ മാറ്റമുണ്ട്. ഖത്തറിലും കോവിഡ്മുക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ക്വാറൻറീൻ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസംഘടനകളും വലിയ കോവിഡ്സഹായമാണ് ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന്‍, ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജൻ, ഐ.ബി.പി.സി ഭാരവാഹി അസീം അബ്ബാസ്, ഐ.എസ്.സി വൈസ് പ്രസിഡൻറ് ഷെജി വലിയകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.