ദോഹ: ‘നമ്മുടെ അടുക്കളത്തോട്ടം’ ദോഹ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ബിർള സ്കൂളിൽവെച്ച് നടത്തിയ പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, റേഡിയോ മലയാളം പ്രതിനിധി നൗഫൽ എന്നിവർ ആശംസകൾ നേർന്നു. ക്വിസ് മാസ്റ്റർ ശരത് ലാൽ മത്സരം നിയന്ത്രിച്ചു. ഷരിക അടിക (ബിർള പബ്ലിക് സ്കൂൾ) ഒന്നാം സ്ഥാനം നേടി. അദീപ് യാക്കോബ് (എം.ഇ.സ് ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും ആരിസ് മസൂദ് (എം.ഇ.എസ്) മൂന്നാം സ്ഥാനനവും നേടി. അഹാൻ അഭിജിത് (എം.ഇ.എസ്), ഇമാദ് (ഡി.പി.എസ്), നിത്യ കുൽക്കർണി( രാജഗിരി പബ്ലിക് സ്കൂൾ) പ്രോത്സാഹ സമ്മാനം നേടി. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതവും സെക്രട്ടറി ബെന്നി തോമസ് നന്ദിയും പറഞ്ഞു. സ്ഥാപക അംഗങ്ങളായ അംബര പവിത്രനും മീന ഫിലിപ്പും ചേർന്ന് സമ്മാനവിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.