ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ റമദാനിൽ നടത്തിയ 23ാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ലക്ത, വക്റ, അൽഖോർ, ദുഖാൻ എന്നീ നാലു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. മുതിർന്നവരുടെ ജനറൽ കാറ്റഗറിക്ക് അധ്യായം 20, സൂറത്ത് ത്വാഹയും (അമാനി മൗലവി തഫ്സീർ), കുട്ടികളുടെ കാറ്റഗറിയിൽ അധ്യായം 59, സൂറത്ത് ഹഷ്റും (തഫ്സീർ ഇബ്നു കഥീർ-ഇംഗ്ലീഷ്) ആയിരുന്നു സിലബസ്.
ജനറൽ വിഭാഗത്തിൽ 100 ശതമാനം മാർക്ക് വാങ്ങിയ അവാഷി യാസിർ ഹമീദ്, ഫായിസ അബ്ദുൽസമദ്, അംന പട്ടർക്കടവൻ, റുക്സാന താഹിർ എന്നിവർ ഒന്നാം റാങ്ക് നേടി. ഉമ്മർ തിരൂർക്കാട് രണ്ടാം റാങ്കിനും റസിയ മുഹമ്മദ് അബ്ദുൽ സഹദ്, ഷഹനാസ് ഷരീഫ്, റുബീന മുഹമ്മദ് എന്നിവർ മൂന്നാം റാങ്കിനും ഉടമകളായി.
കുട്ടികളുടെ കാറ്റഗറിയിൽ സമീഹ ഷരീഫ് ഒന്നാം റാങ്കും ആമിന ഷിറിൻ രണ്ടാം റാങ്കും അബ്ദുല്ലാഹ്, പി. റന അബ്ദുല്‍ റഷീദ് എന്നിവർ മൂന്നാം റാങ്കും നേടി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അക്ബർ കാസിം, ജനറൽ സെക്രട്ടറി മുനീർ സലഫി മങ്കട, ട്രഷറർ യു. ഹുസൈൻ മുഹമ്മദ് തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. വിജയികൾക്ക് സമ്മാനങ്ങളും 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്ക് സർട്ടിഫിക്കറ്റും നൽകുമെന്ന് ക്യു.എൽ.എസ് വിങ് ചെയർമാൻ മഹറൂഫ് മാട്ടൂൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.