ദോഹ: മലയാളത്തിന്റെ അനുഗൃഹീത സംഗീതപ്രതിഭ രാഘവൻ മാസ്റ്ററുടെ ഓർമയിൽ അടയാളം ഖത്തർ ‘രാഘവീയം’ സംഘടിപ്പിച്ചു. രാഘവൻ മാസ്റ്ററുടെ എണ്ണമറ്റ ഗാനങ്ങളിൽനിന്ന് ഏറ്റവും പ്രിയപ്പെട്ടവ ഉൾപ്പെടുത്തി സംഘടിപ്പിച്ച സംഗീതാഞ്ജലി ആസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. ആതിര ടീച്ചറുടെ സംവിധാനത്തിൽ ഒരുക്കിയ രംഗാവിഷ്കാരം കറുപ്പും വെളുപ്പും വെള്ളിത്തിരയിൽ തിളങ്ങിയ കാലത്തേക്ക് കാണികളെ കൊണ്ടുപോയി.
ഖത്തറിലെ പ്രമുഖ ഗായകരായ മൈഥിലി ഷേണായ്, ശിവപ്രിയ സുരേഷ്, അനു ഹേമനാഥ്, അനിഷ, റാം രവീന്ദ്രന്, റിലോബ് രാമചന്ദ്രൻ, ശ്യാം, കൃഷ്ണകുമാര്‍, അൻവര്‍ ബാബു, സുധീര്‍ എം.എ എന്നിവർ വേദിയിൽ ആലപിച്ച ഗാനങ്ങൾക്ക് അസ്കര്‍, അൻവര്‍, വാഹിദ്, രമേഷ്, രാജേഷ്, മുകേഷ്, പ്രമോദ് എന്നിവര്‍ വാദ്യോപകരണങ്ങളുടെ പിന്തുണ നല്കി. ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ എത്തിയ നാടക - സിനിമാ നടന് അപ്പുണ്ണി ശശി ആശംസകൾ അർപ്പിച്ചു. പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
അടയാളം സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് നന്ദി പറഞ്ഞു. പ്രോഗ്രാം കൺവീനര്‍ അന്‍സാര്‍ അരിമ്പ്ര, ക്രിയേറ്റിവ് കോഓഡിനേറ്റര്‍മാരായ സുധീര്‍, കൃഷ്ണകുമാര്‍, ഷംന ആസ്മി, നവാസ് മുക്രിയകത്ത്, സുഭാഷ്, അരുണ്‍ മോഹന്‍, അജിത്, പ്രമോദ്, അൻവര്‍ ബാബു വടകര, രതീഷ് മാത്രാടന്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.