ദോഹ: ഖത്തർ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിന്റെ രജത ജൂബിലി വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അപോസ്റ്റോലിക് നൂൺഷിയോ ആർച് ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജന്റ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഫാ. ബിജു മാധവത്, ഫാ. ജോഴ്സൺ ഇടശ്ശേരി, ഫാ. മാത്യു കിരിയാന്തൻ, ഫാ. കുര്യാക്കോസ് കണ്ണഞ്ചിറ, ഐ.ഡി.സി.സി ചീഫ് കോഓഡിനേറ്റർ ബോബി തോമസ്, ജോസ് പെട്ടിക്കൽ, ട്രസ്റ്റി സോണി പുരക്കൽ എന്നിവർ സംസാരിച്ചു. പാരിഷ് പ്രീസ്റ്റ് ഫാ. പോൾരാജ് ദേവരാജ് അധ്യക്ഷത വഹിച്ചു. ജൂബിലി ചെയർമാൻ ജൂട്ടാസ് പോൾ നന്ദി പറഞ്ഞു. ചടങ്ങിൽ ജൂബിലി സുവനീറിന്റെ പ്രകാശനം അപോസ്റ്റോലിക് നൂൺഷിയോ ആർച് ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജൻറ് ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ സി.വി. റപ്പായിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പഞ്ചാരിമേളം, അറബ് നൃത്തമായ അർദ തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് വികാരി ഫാ. നിർമൽ വേഴാപറമ്പിൽ, റെജി ജോർജ്, കെ.പി. കുര്യൻ, മനോജ് മാത്യു മടമന, റോയ് ജോർജ്, സോണി പുരയ്ക്കൽ, മിൽട്ടൺ പോൾ, ജീസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.