റ​ഹീ​മി​ന്റെ മോ​ച​നം: കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ മു​ൻ​കൈ​യെ​ടു​ത്ത് രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​റ്റി​യി​ൽ ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് ര​ക്ഷാ​ധി​കാ​രി​യും കെ.​പി.​എ.​ക്യൂ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹീം വേ​ങ്ങേ​രി ചെ​യ​ർ​മാ​നു​മാ​ണ്. ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് ചാ​ലി​യം, കെ.​പി. ഷ​മീ​ർ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​സി​ൽ എ.​കെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജാ​ബി​ർ ബേ​പ്പൂ​ർ, സ​ലാം വാ​ണി​മേ​ൽ എ​ന്നി​വ​ർ ട്ര​ഷ​റ​ർ​മാ​രു​മാ​ണ്. അ​ബ്ദു​ൽ റ​ഹീ​മി​​​ന്റെ മോ​ച​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Rahim's release: Coordination committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.