മുതിർന്നവരെ പോലെ ചെറുപ്പം മുതലേ നോമ്പെടുത്തു ശീലിക്കാൻ ഉമ്മ ഉപദേശിക്കുമായിരുന്നു , അന്ന് ചിലപ്പോഴൊക്കെ വിശക്കുന്നെ എന്ന് നിലവിളിച്ചു നോമ്പുതുറക്ക് ഒരു മണിക്കൂർ മുമ്പേ ഭക്ഷണം കഴിച്ചു അവസാനപ്പിക്കാറുള്ളത് വലിയൊരു തമാശയായിരുന്നു. പത്തു വയസ്സ് മുതൽ പിന്നെ ഒരു നോമ്പും പാഴാക്കിയിട്ടില്ല , മനസ്സും ശരീരവും ശുദ്ധീകരിക്കാൻ നാഥൻ നമുക്ക് നൽകിയ വലിയൊരു അനുഗ്രഹം ആയി നോമ്പിനെ മനസ്സാ വരിച്ചു കഴിഞ്ഞു .
വിവിധ രാജ്യക്കാരും ഭാഷക്കാരും കൂടിയുരിന്നുള്ള നോമ്പ് തുറ- നാനാത്വത്തിൽ ഏകത്വം എന്നത് കൂടുതൽ അന്വർത്‌ഥമാകുന്നത് പ്രവാസ ലോകത്താണ്. ദുബായിലും അബുദാബിയിലും പിന്നെ ഖത്തറിലും നിരവധി പള്ളികളിലും ശൈഖ് പലസുകളിലും നോമ്പ് തുറകളിൽ പങ്കെടുത്തിട്ടുണ്ട്. എങ്കിലും മറക്കാനാവാത്തത് മക്കയിലും മദീനയിലും ഉണ്ടായ പത്തു ദിനങ്ങൾ ആണ്. മക്കയുടെ എല്ലാ റോഡുകളിലും സ്വദേശികൾ നോമ്പുതുറ കിറ്റുകളുമായി വാഹനങ്ങളിൽ കയറി ഇറങ്ങി അത് മുഴുവൻ ജനങ്ങൾക്കും വിതരണം ചെയ്യുന്ന കാഴ്ച റമദാനിന്റെ കാരുണ്യം മുഴുവൻ വിളിച്ചോതുന്നുണ്ട്. യാത്രക്കാർക്ക് അത് വലിയൊരു ആശ്വാസമാണ്. മസ്ജിദുൽ ഹറമിലും മസ്ജിദു നബവിയിലും നമ്മെ സ്വീകരിച്ചു ഇരുത്താൻ മത്സരിക്കുന്ന അറബികൾ മാതൃകയാണ്. കാരുണ്യത്തിന്റെ സ്നേഹത്തിന്റെ മുഴുവൻ അർത്ഥങ്ങളെയും കൊണ്ടുവരുന്ന ആ മഹത്തായ സൽക്കാര മര്യാദകൾ അത് അവിടെ മാത്രം കണ്ട ഒരു മഹത്തായ അനുഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.