മി​യ പാ​ർ​ക്കി​ലെ ബ​സാ​ർ ഫ്രം ​ഹോം ലാ​ൻ​ഡ് മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

മി​യയിൽ റമദാൻ ബസാർ മേ​ള അ​ഞ്ചു​ദി​വ​സം നീ​ളും

ദോ​ഹ: റ​മ​ദാ​നി​ലെ രാ​ത്രി​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഷോ​പ്പി​ങ്ങും പ്ര​ദ​ർ​ശ​ന​വു​മാ​യി ‘ബ​സാ​ർ ഫ്രം ​ദി ഹോം​ലാ​ൻ​ഡ്’ പ്ര​ദ​ർ​ശ​ന​ത്തി​ന് മി​യ പാ​ർ​ക്കി​ലെ ഗാ​ർ​ഡ​നി​ൽ പ്രൗ​ഢ തു​ട​ക്കം.

സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ​കാ​ര്യ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​ന​ദ് പ്ര​ദ​ർ​ശ​ന​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള അ​ഞ്ചു​ദി​വ​സം നീ​ളും.

ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, വി​വി​ധ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ, സെ​റാ​മി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ, തേ​ൻ വി​ഭ​വ​ങ്ങ​ൾ, ഐ​സ്‌​ക്രീം, കോ​ഫി തു​ട​ങ്ങി സു​സ്ഥി​ര​ത​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ വ​രെ ബ​സാ​റി​ലു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന് കു​ടും​ബ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ കു​ടും​ബ വ​കു​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ ശൈ​ഖ ബി​ൻ​ത് ജാ​സിം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

സ്വ​യം​പ​ര്യാ​പ്ത​രാ​കാ​നും പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള അ​വ​സ​രം ന​ൽ​കു​ക​യും സം​രം​ഭ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സാ​മൂ​ഹി​ക വി​ക​സ​ന കു​ടും​ബ മ​ന്ത്രാ​ല​യ​വും ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യ​വും ത​മ്മി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണ് ബ​സാ​ർ ഫ്രം ​ദി ഹോം​ലാ​ൻ​ഡ് എ​ന്ന് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ശൈ​ഖ നാ​സ​ർ അ​ൽ നാ​സ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Ramadan bazaar fair will last for five days in Mia park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.