ദോഹ: നോമ്പെടുക്കുന്നതിനുള്ള സുഹൂർ(അത്താഴം) ഒഴിവാക്കുന്ന പ്രവണതക്കെതിരെ വിമർശനവുമായി ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷൻ രംഗത്തെത്തി. വിശപ്പും തളർച്ചയും ആലസ്യവുമില്ലാതെ വ്രതം പൂർത്തീകരിക്കാൻ അത്താഴം സഹായിക്കുന്നുവെന്നും ശരീരഭാരം കുറക്കുന്നതിന് അത്താഴം ഒഴിവാക്കുന്നത് ഒരിക്കലും ഗുണകരമാകുകയില്ലെന്നും സുഹൂറിനും ഫുതൂറി(നോമ്പ് തുറ)നും ഇടക്കുള്ള ദീർഘസമയത്ത് ശരീരത്തെ ഈർജ്ജസ്വലമായി നിലനിർത്തുന്നതിന് സുഹൂർ ഭക്ഷണം ഏറെ ഗുണകരമാണെന്നും പി.എച്ച്.സി.സി വ്യക്തമാക്കി. ഇഫ്താർ സമയത്ത് ഏറ്റവും മികച്ചതും കൃത്യവുമായ ഭക്ഷണമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഏറ്റവും കുറച്ച് കഴിക്കുന്നതാണുത്തമമെന്നും ഇഫ്താറിൽ കൂടുതൽ കഴിക്കുന്നത് ശരീരത്തിെൻറ പ്രവർത്തനം താളം തെറ്റിക്കുന്നതിന് വരെ കാരണമായിത്തീരുമെന്നും ആരോഗ്യകരമായതും നേർത്തതുമായ, പ്രത്യേകിച്ച സൂപ്പ് പോലെയുള്ളവക്ക് ഇഫ്താർ സമയത്ത് മുൻഗണന നൽകണമെന്നും പി.എച്ച്.സി.സിയിലെ ന്യൂട്രീഷൻ സ്പെഷ്യലിസ്റ്റ് മൊദ്ഹി അൽ ഹജിരി പറഞ്ഞു.സന്തുലിതമായതും വ്യത്യസ്തമായതുമായ സുഹൂർ(അത്താഴം) ശരീരത്തിന് ആവശ്യമായ പോഷണം നൽകുമെന്നും ശരീരത്തെ ഈർജ്ജസ്വലമായി നിർത്തുമെന്നും സുഹൂറിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിക്കുന്നത് വയർ സംബന്ധമായ അസ്വസ്ഥതകൾ അകറ്റുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്നജത്തിെൻറ കൂടിയ അളവിലുള്ള ഭക്ഷണമായിരിക്കണം സുഹൂറിനായി തെരെഞ്ഞെടുക്കേണ്ടതെന്നും എല്ലാ തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണപദാർഥങ്ങളും സുഹൂറിൽ ഉപയോഗിക്കുന്നത് ഗുണകരം തന്നെയാണെന്നും അൽ ഹജിരി പറഞ്ഞു.
നോമ്പെടുക്കുന്നവർ പീച്ച്, ആപ്പിൾ, പഴം, ഈത്തപ്പഴം തുടങ്ങിയ നാരുകളടങ്ങിയ പഴവർഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇത് ആരോഗ്യത്തിനാവശ്യമായ പ്രകൃത്യാലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതോടൊപ്പം ശരീര ഭാരം സന്തുലിതമായി നിലനിർത്തുന്നതിനും സഹായിക്കുമെന്നും കോർപറേഷനിലെ പ്രമുഖർ വ്യക്തമാക്കുന്നു.
ജ്യൂസുകൾ അധികരിപ്പിക്കുന്നത് നല്ലതല്ലെന്നും ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുമെന്നും വരും ദിവസങ്ങളിൽ ശരീരത്തെ കാര്യമായി ബാധിക്കുന്നതിന് ഇതിടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയ കോർപറേഷൻ, നോമ്പ് കാലത്ത് സോഫ്്റ്റ് ഡ്രിങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ശരീരഭാരം കൂടിയവർക്കും, പ്രമേഹരോഗികൾക്കും സുഹൂറിന് ശേഷമുള്ള മധുരപലഹാരങ്ങൾ ദോഷം ചെയ്യില്ലെന്നും എന്നാൽ ഇത് അധികരിപ്പിക്കരുതെന്നും ഭക്ഷണത്തിന് ശേഷം മാത്രമേ ആകാവു എന്നും കോർപറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.