ദോഹ: റമദാന്, ചെറിയ പെരുന്നാൾ ദിനങ്ങളില്‍ രാജ്യത്ത് സ്വർണവിൽപന പൊടിപൊടിച്ചു. വിവിധ സ്വര്‍ണാഭ രണശാലകളില് നല്ല തിരക്കായിരുന്നു. സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുമ്പോഴും വാങ്ങാനെത്തുന ്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് കഴിഞ്ഞദിവസം ഒരു ഗ്രാമിനു വി ല 156 റിയാല്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പ് ഗ്രാമിന് ഏകദേശം 145 റിയാലായിരുന്നു വില. ജനുവരി ആദ്യം ഗ്രാമിന് 150 റിയാലായിരുന്നു വില. സ്വര്‍ണവില ഉയര്ന്നുനില്ക്കുമ്പോളും വില്‍പ്പന വര്‍ധിച്ചതോടെ വിപണിയില്‍ ഉണര്‍വ് പ്രകടമായിട്ടുണ്ട്. എല്ലാ വര്‍ഷവും ഈദുല്‍ഫിത്വര്‍ അവധിദിനങ്ങളില്‍ ഖത്തറില്‍ സ്വര്ണവില്പനയില് വര്‍ധനവുണ്ടാകുന്നത് സാധാരണമാണ്. മുന്‍വര്‍ഷങ്ങളിലും മറ്റുമാസങ്ങളെ അപേക്ഷിച്ച് റമദാന് ഒടുവില്‍ 30% വര്‍ധന പതിവായിരുന്നു.
വേനലവധിക്ക് നാട്ടിലേക്കു പോകുന്ന ഏഷ്യന്‍ വംശജരാണ് ഖത്തറിലെ ജ്വല്ലറികളില്‍ നിന്നു സ്വര്‍ണം വാങ്ങുന്നവരില്‍ അധികവും. കേരളത്തിലെ പ്രമുഖ ഷോറൂമുകള്ക്കെല്ലാം ഖത്തറില്‍ ശാഖകളുള്ളതിനാല്‍ ഏറ്റവുംപുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭിക്കും. ഗുണമേന്മയിലും ഖത്തറിലെ ആഭരണങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളും ഖത്തറിലെ ജ്വല്ലറികളില്‍ നിന്ന് ധാരളാമായി വാങ്ങുന്നുണ്ട്. റമദാനിലും സ്വര്‍ണവില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായി. 21ക്യാരറ്റ് സ്വര്‍ണത്തിനും ഉപഭോക്താക്കള്‍ക്കിടയില്‍ ആവശ്യകത വര്‍ധിക്കുന്നുണ്ട്. റമദാനിലെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് പല ജ്വല്ലറി വര്‍ക്ക്ഷോപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ജ്വല്ലറികള്‍ പ്രഖ്യാപിച്ച പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടുകളും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ട്.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് റമദാനിലും ഈദ് അവധി ദിനങ്ങളിലും 25 ശതമാനം വരെ അധിക വില്പന നടന്നു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പു കൂപ്പണ്‍, നറുക്കുവീഴുന്നവര്ക്ക് സൗജന്യ സ്വര്‍ണനാണയം, ജ്വല്ലറികള്‍ മടക്കിയെടുക്കുന്ന സ്വര്‍ണത്തിന് വിപണിവില, പണിക്കൂലിയില്‍ വന്‍ കിഴിവ്, വജ്രാഭരണങ്ങള്‍ക്ക് ബൈബാക്ക് സ്കീമുകള്‍ തുടങ്ങിയവയാണ് പല ജ്വല്ലറികളും ഓഫറുകളായി പ്രഖ്യാപിച്ചത്. ഇത് വിപണിയില്‍ ഉണര്വിന് കാരണമായി. കഴിഞ്ഞ കുറേ മാസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവുണ്ട്. റമദാനില്‍ സ്വര്‍ണാഭരണ വില്‍പ്പനയില്‍ 20 മുതല്‍ 25ശതമാനം വരെ വര്‍ധനവുണ്ടായി. അവധിയാഘോഷങ്ങള്‍ക്കായി പ്രവാസികള്‍ കൂടുതലായി നാടുകളിലേക്ക് പോകുന്നത് വില്‍പ്പന വര്ധിക്കാനിടയാക്കിയിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻറ് ഡയമണ്ട്സ് റീജിയണല്‍ ഹെഡ് സന്തോഷ് ടി.വി പറഞ്ഞു.
മേയ് ആദ്യവാരത്തിലെ അക്ഷയതൃതീയ ആഘോഷവും സ്വര്ണനിവില്പ്പന വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. അക്ഷയതൃതീയയില്‍ എന്തു വാങ്ങിയാലും അതു വര്‍ഷം മുഴുവന്‍ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നുമാണു ഹൈന്ദവ വിശ്വാസം. അക്ഷയതൃതീയ ആഘോഷങ്ങള്‍ക്കായി പ്രത്യേകമായി തയാറാക്കിയ സ്വര്‍ണം, ഡയമണ്ട്്, പോല്‍ക്കി ആഭരണങ്ങള്‍ വിവിധ ജ്വല്ലറികള്‍ ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.