ദോഹ: രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പൊതു മാപ്പ് നൽകി മോചിപ്പിക്കാൻ ഉത്തരവിറക്കി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത തടവുകാർക്കാണ് അമീറിെൻറ പൊതുമാപ്പ് പ്രയോജനപ്പെടുക. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത് പതിവാണ്.
ശിക്ഷാകാലാവധിയുടെ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞവർക്കും അമീറിെൻറ പൊതുമാപ്പ് ഗുണകരമാകും.എന്നാൽ പൊതുമാപ്പ് നൽകിയവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എല്ലാ വർഷവും റമദാനിലും ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചുമാണ് രാജ്യത്തെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാ പിക്കുന്നത്. നേരത്തെ നൽകിയ പല പൊതുമാപ്പുകളിലും ഇന്ത്യക്കാരായ തടവുകാരും ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.