റമദാൻ: രക്തദാനത്തിന് ആഹ്വാനവുമായി എച്ച്. എം. സി

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ ചികിത്സക്ക് ആവശ്യമായ രക്തം ശേഖരിക്കുന്നതിന് സന്നദ്ധരായ ആരോഗ്യമുള്ള എല്ലാവരും ര ക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്. എം. സി ) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. താൽപര്യമുള്ളവർ ഹമദ് ജനറൽ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ഡോണർ സ​െൻററിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എത്തണം. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രവൃത്തി സമയം. പുതിയ രക്തദാതാക്കൾക്കായി ഒ. പി. ഡിക്ക് എതിർവശവും സർജിക്കൽ സ്​പെഷ്യാലിറ്റി സ​െൻററി​െൻറ അടുത്തും ബ്ലഡ് ഡോണർ കേന്ദ്രം സ്​ഥാപിച്ചിട്ടുണ്ട്​. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനും ഇടയിൽ സന്ദർശിക്കാം. ഫോൺ: 4439 1081, 4439 1082.
Tags:    
News Summary - ramadan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.