ദോഹ ജദീദിലെ റൂമിൽ നാദാപുരം സ്വദേശിയായ മുനീറിന് ഇത്തവണ ഇരട്ടിമധുരമുള്ള നോമ്പുകാലം. കോവിഡ് രോഗത്തിൽ നിന ്ന് മുക്തനായതിന് ശേഷമുള്ള ആദ്യനോമ്പ് റൂമിലെ സഹപ്രവർത്തകർക്കൊപ്പം തുറക്കുേമ്പാൾ സർവശക്തനോട് തീർത ്താൽ തീരാത്ത നന്ദി അറിയിക്കുകയാണ് ഈ 44കാരൻ.
13 വർഷമായി ദോഹയിൽ ടാക്സി ഓടിക്കുന്ന മുനീറിന് കഴിഞ്ഞ മാർച്ച് 12 നാണ് കൊറോണ വൈറസ് ബാധയേൽക്കുന്നത്. കഫം പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ്. തുടർന്ന് അധികൃതർ ഇൻഡസ് ട്രിയൽ ഏരിയ 33ലെ ആശുപത്രിയിലേക്ക് മാറ്റി. സമ്പർക്കവിലക്കിൽ കഴിയുകയും രണ്ടാഴ്ച മികച്ച ചികിൽസയും ഭക്ഷണവും ലഭിച്ചതോടെ രോഗമുക്തനായി. പിന്നീടുള്ള ടെസ്റ്റുകളിലൊക്കെ ഫലം നെഗറ്റീവ് ആയി. ഒടുവിൽ രോഗം പൂർണമായും ഭേദമായി റൂമിൽ തിരിച്ചെത്തി. എല്ലാത്തിലും കൂടെ നിന്നത് റൂമിലെ സഹപ്രവർത്തകരും കൂട്ടുകാരും. റമദാനിൽ ആദ്യ നോമ്പ് എടുക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വേണ്ടെന്ന് കൂട്ടുകാർ പറഞ്ഞുനോക്കി.
‘ജീവിതം തിരിച്ചുനൽകിയ പടച്ചവനും അതിനായി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി’ മുനീർ പറയുന്നു. അല്ലാഹുവിെൻറ ഔദാര്യം കൊണ്ട് ഈ വർഷത്തെ രണ്ട് നോമ്പ് പൂർത്തിയാക്കാൻ സാധിച്ചു. അസുഖം ഭേദമായെങ്കിലും ഇപ്പോഴും ആരോഗ്യവകുപ്പിെൻറ നിർദ്ദേശപ്രകാരം റൂമിൽ തന്നെ കഴിയുന്നു. പുറത്തുപോകുന്നില്ല, ജോലിക്കും. ഈ മണലാരണ്യത്തിൽ നമ്മുടെയടുത്ത് വീട്ടുകാരോ നാട്ടുകാരോ അനിയന്മാരോ ആരുമില്ല. ഇവിടെ നമ്മുടെ ഉപ്പയും ഉമ്മയും ചേട്ടനും അനുജനും എല്ലാം കൂട്ടുകാരാണ്, റൂമിലുള്ളവരാണ്. അസുഖം വന്നതുമുതൽ നെഗറ്റീവ് ആയി ഡിസ്ചാർജ് ആയി തിരിച്ചുറൂമിൽ കൊണ്ടുവരുന്നതുവരെ അവർ ഒപ്പമുണ്ടായിരുന്നു.
മറ്റ് പ്രയാസങ്ങളില്ലെങ്കിൽ എല്ലാ നോമ്പുമെടുക്കണം. ഇക്കൊല്ലത്തെ നോമ്പിന് ഒരുപാട് പ്രത്യേകതകളുണ്ട്. പ്രവാസികൾക്ക് അത് മറ്റൊരു പരീക്ഷണഘട്ടം കൂടിയാണ്. കോവിഡ് പ്രതിസന്ധിയിലാണ് എല്ലാവരും. ജോലി ഇല്ലാതെയാണ് പലരും കഴിയുന്നത്. നാട്ടിലേക്ക് ചെലവിന് അയക്കാൻ പണമില്ല. അസുഖം ഭേദമായി വരുന്ന പലരെയും സ്വന്തക്കാർ, ബന്ധുക്കാർ വരെ സ്വീകരിക്കാത്ത കാലത്ത് ഒരു പേടിയുമില്ലാതെ റൂമിലേക്ക് കയറി വരുേമ്പാൾ ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ച റൂമിലുള്ള സുഹൃത്തുക്കൾ. അസുഖം ഭേദമായി വരുന്നവരെ നാം സ്വീകരിക്കണം.
രോഗം വരാതിരിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം പാലിക്കുക. അസുഖം വന്നാലും തളർന്നു പോവാതെ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക. ശ്രദ്ധിച്ചാൽ, അധികൃതർ പറയുന്നതുപോലെ ചെയ്താൽ രോഗം സുഖപ്പെടും.
അതിൻെറ തെളിവാണ് ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.