ദോഹ: രാജ്യം കടുത്ത ചൂടിലേക്ക് പ്രവേശിച്ചിരിക്കവേ ഒപ്പമെത്തിയ റമദാനിൽ നിർജലീകര ണം അനുഭവപ്പെടുന്നത് ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷെൻറ മുന്നറിയിപ്പ്. വ്രതമെടുക്കാത്ത സമയങ്ങളിൽ കൂടുതൽ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. നിർജലീകരണം മൂലമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഉടൻ തന്നെ അടിയന്തര വിഭാഗങ്ങളിൽ ചികിത്സ തേടണം. കഠിനമായ ദാഹവും ചൂട് പുറന്തള്ളലും റമദാനിൽ സ്വാഭാവികമാണ്. ഇത് നിർജലീകരണാവസ്ഥയിലേക്ക് നയിക്കും. ചില സമയങ്ങളിൽ ശരീരം തളർന്നുപോകാം. ഗുരുതരമാകുകയാണെങ്കിൽ ചികിത്സ അനിവാര്യമാണ്.
തൊലിയിലെ ചുവപ്പ്, വായ വരണ്ട് പോകുക, മൂത്രത്തിെൻറ നിറത്തിലുള്ള വ്യത്യാസം, ക്ഷീണം, ഓക്കാനം, സന്ധി വേദന, തലവേദന, തലകറക്കം തുടങ്ങിയവയെല്ലാം നിർജലീകരണത്തിെൻറ ലക്ഷണങ്ങളാണ്. ഗുരുതരാവസ്ഥയിൽ ബോധം മറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യും. അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാം. മാറാരോഗമുള്ളവർ, പ്രമേഹരോഗികൾ, പ്രായമായവർ, ഹൃേദ്രാഗികൾ വിവിധ മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.