ദോഹ: ഖത്തറിന് മേൽ സൗദി അറേബ്യ ഏർപ്പെടുത്തിയ ഉപരോധം ആരംഭിച്ചത് കഴിഞ്ഞ റമദാൻ ആദ്യത്തി ലാണ്. ഉപരോധം പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ ഖത്തരികളായ ഉംറ തീർത്ഥാടകരോട് 24 മണിക്കൂറിനകം മക്ക വിടാനുള്ള ഉത്തരവാണ് സൗദി അധികൃതർ നൽകിയത്. നേരത്തെ തീരുമാനിച്ച മടക്കയാത്രയിൽ മാറ്റം വരുത്തി തീർത്ഥാടകർ ഉടൻ സൗദി വിടുകയായിരുന്നു.
പിന്നീട് ഒരു വർഷമായി ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് പൂണ്യ ഭൂമി സന്ദർശിക്കാൻ സാധിച്ചിട്ടില്ല. ഖത്തറിലെ സൗദി അറേബ്യയുടെ എംബസിയും കോൺസുലേറ്റും അ ടച്ചിട്ടത് കാരണം വിസ അനുവദിക്കാനുള്ള ബദൽ സംവിധാനം ഏർപ്പെടുത്താത്തത് ഉംറ യാത്ര മുടങ്ങാൻ കാ രണമായി. വിദേശികൾക്കും പൂണ്യ ഭൂമിയിലേക്കുള്ള തീർത്ഥാടനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റമദാൻ മാസങ്ങളിൽ നടന്നുവരാറുള്ള കുടുംബസംഗമങ്ങളും സന്ദർശനങ്ങളും മുടങ്ങിയതിൽ ഏറെ ദുഖമു ണ്ടെന്ന് ജമാൽ അലി അൽബൂഐനൈൻ അറിയിച്ചു.
കുടുംബങ്ങൾ തമ്മിൽ കൂടിച്ചേരുന്ന മാസമാണ് പുണ്യ റ മദാൻ. കഴിഞ്ഞ വർഷത്തെപോലെ തന്നെ ഈ വർഷവും അതിന് അവസരം ലഭിക്കില്ലേ എന്ന ആശങ്കയാണ് തങ്ങൾക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പുണ്യ മാസങ്ങളിൽ ഏറെ പ്രതിഫലം ലഭിക്കുന്ന ഉംറ തീർത്ഥാടനം സ്വദേശിക്കും വിദേശിക്കും നഷ്ടമാകുന്നത് ദുഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയൽ രാജ്യങ്ങ ളിൽ വ്യാപിച്ച് കിടക്കുന്ന കുടുംബക്കാരെ പലപ്പോഴും നേരിൽ കാണുന്നതും ബന്ധം പുതുക്കുന്നതും റമദാനി ലാണെന്ന് സ്വദേശിയായ ഇബ്രാഹീം അബൂകശീശ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന ഇ ത്തരം സന്ദർശനങ്ങൾ ഉപരോധം മൂലം മുടങ്ങിയിരിക്കുന്നു. റമദാനിെൻറ അവസാന പത്തിൽ നിരവധി ആളു കളാണ് പുണ്യം പ്രതീക്ഷിച്ച് ഹറമിലേക്ക് ഇഅ്തികാഫിന് (ഭജനമിരിക്കൽ) പോകുന്നത്. ഇതെല്ലാം ഈ വർ ഷവും മുടങ്ങുമോയെന്ന സങ്കടമാണ് ഉള്ളതെന്നും അബൂകശീശ പറഞ്ഞു.
റമദാനിനോട് അനുബന്ധിച്ച് അവശ്യ സാധനങ്ങളിൽ നല്ലൊരു ശതമാനവും അയൽ രാജ്യങ്ങളിൽ നേരിട്ട് പോയി വാങ്ങിക്കുന്ന പതിവാണ് വർഷങ്ങളായി ഉണ്ടായിരുന്നതെന്ന് മുഹമ്മദ് അൽമന്നാഇ വ്യക്തമാക്കി. എന്നാൽ ഉ പരോധം വന്നതോടെ ഈ അവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ ആഭ്യന്തര ഉൽപാദനത്തിൽ വൻ വർ ധനവാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.