റമദാൻ അവസാന പത്തിലേക്ക്; ഇഅ്തികാഫിന് 111 പള്ളികൾ

ദോഹ: റമദാൻ വ്രതം രണ്ടാമത്തെ പത്തും പൂർത്തിയാക്കി പുണ്യങ്ങൾ പെയ്യുന്ന അവസാന പത്തി​ലേക്ക്. ചൊവ്വാഴ്ച 20 നോമ്പ് തുറന്ന്, വിശ്വാസികൾ ഏറെ സവിശേഷമായ രാത്രികളുടെ ദിനങ്ങളിലേക്കാണ് പ്രവേശിക്കുന്നത്. അവസാന പത്തിൽ പള്ളികളിലെ തിരക്ക് കണക്കിലെടുത്ത് വലിയ സജ്ജീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്.

രാത്രിയും പകലുമായി പള്ളികളിൽ ഇഅ്തികാഫിരുന്ന് (ഭജനമിരിക്കൽ) വിശ്വാസികൾ ​പ്രാർഥന വഴികളിൽ സജീവമാകും. ഇസ്‍ലാമിക മതകാര്യ വിഭാഗമായി ഔഖാഫ് വിപുലമായ തയാറെടുപ്പുകളാണ് പള്ളികളിലെല്ലാം ഒരുക്കിയത്. ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള 111 പള്ളികളുടെ പട്ടിക അധികൃതർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദോഹ മുതൽ അൽഖോർ, വക്റ ഉൾപ്പെടെ ഖത്തറിലെ വിവിധ ഭാഗങ്ങളിലായാണ് രാത്രിയും പകലുമായി ഇഅ്തികാഫ് ഇരിക്കാൻ പള്ളികൾ ഒരുക്കിയത്. വിശ്വാസപ്രകാരം അവസാന പത്തിലാണ് സ്ത്രീകളും പുരുഷന്മാരും പള്ളികളിൽ ഖുർആൻ പാരായണവും നമസ്കാരവും പ്രാർഥനയുമായി സജീവമായി ഇരിക്കുന്നത്.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഇഅ്തികാഫ് ഇരിക്കാനാണ് അനുമതിയുള്ളത്. പള്ളിയും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും ആരാധനക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ സംസാരമോ പെരുമാറ്റമോ പാടില്ലെന്നും നിർദേശമുണ്ട്.

Tags:    
News Summary - Ramadan to the last ten; 111 mosques for Itikaaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.