ദോഹ: റമദാനില്‍ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ട്രാഫിക് വകുപ്പിെൻറ ശക്തമായ നടപടികള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വേറിട്ട ഗതാഗ ത ക്രമീകരണങ്ങളായിരിക്കും ഇത്തവണ സജ്ജമാക്കുക. റമദാനില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്ക ുന്നതിനാല്‍ അതിനനുസൃതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ജനസാന്ദ്രതയേ റിയ നിരത്തുകളില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. സ്കൂള്‍, ഭക്ഷണശാലകള്‍, മധുര പലഹാര കടകള്‍, മാംസവില്‍പ്പന ശാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ മുമ്പിലെല്ലാം ഗതാഗത പട്രോള്‍ സംഘത്തെ വിന്യസിക്കും. കഴിഞ്ഞവര്‍ഷം റമദാനില്‍ പട്രോള്‍സ് ആൻറ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് 1000 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ജാഗ്രതയില്ലാതെ വാഹനം ഓടിക്കല്‍, റസിഡന്‍ഷ്യല്‍ മേഖലയിലെ സാഹസിക അഭ്യാസപ്രകടനം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു 800 വാഹനങ്ങള്‍ക്കെതിരെയുള്ള നടപടി.
വിവിധഭാഗങ്ങളിലായി കൂടുതല്‍ പട്രോളിങ് വാഹനങ്ങളെ വിന്യസിക്കും. ജനസാന്ദ്രതയേറെയുള്ള വാണിജ്യ നിരത്തുകളില്‍ പരിശോധനക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. വൈകുന്നേരങ്ങളില്‍ നോമ്പുമുറിക്കുന്നതിനായി തിരക്കിട്ട് യാത്ര ചെയ്യുന്നതിലൂടെ അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിനായി വാഹനയാത്രികര്‍ക്ക് സൗജന്യമായി ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. ഗതാഗത വകുപ്പിലെ മീഡിയഗതാഗത ബോധവത്കരണ വിഭാഗം ഗതാഗത ബോധവത്കരണവും നടത്തും. മുന്‍വര്‍ഷങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനായി കൈയ്യില്‍ കെട്ടാനായി പച്ച^മഞ്ഞ നിറത്തിലുള്ള ബ്രേസ്ലെറ്റുകള് നല്‍കിയിരുന്നു. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സാന്നിധ്യം വാഹനയാത്രികര്‍ക്ക് ഇതിലൂടെ പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു ഇത്. ഇത്തവണ വിപുലമായ പ്രചാരണപരിപാടികള്‍ നടത്തുന്നുണ്ട്. പെട്രോൾ സ്റ്റേഷനുകളിലും സൂപ്പർ മാർക്കറ്റുകളിലും ബോധവത്കരണ പരിപാടികൾ നടത്തും. ഇതിനായി പ്രത്യേകം വേഷമണിഞ്ഞ കാർട്ടൂൺ കഥാപാത്രങ്ങൾ രംഗത്തിറങ്ങും.
നിരത്തുകളില്‍ ട്രക്കുകൾക്ക് നിയന്ത്രണം
ദോഹ: റമദാനില്‍ നിരത്തുകളില്‍ ട്രക്കുകളുടെ ഗതാഗതത്തിന് ആഭ്യന്തരമന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തി. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായാണിത്. തിരക്കേറിയ സമയങ്ങളില്‍ നിരത്തുകളില്‍ ട്രക്കുകള്‍ക്ക് നിരോധനമുണ്ടാകും. രാവിലെ ഏഴര മുതല്‍ ഒമ്പതര വരെയും ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്നുവരെയും വൈകുന്നേരം ആറു മുതല്‍ രാത്രി പന്ത്രണ്ടുവരെയും ട്രക്ക് ഗതാഗതം അനുവദിക്കില്ല. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യു ഐ ബി റമദാൻ പ്രവൃത്തി സമയം
ദോഹ: റമദാൻ പ്രമാണിച്ച് ഖത്തർ ഇസ്ലാമിക് ബാങ്കിെൻറ പ്രവർത്തന സമയങ്ങളിൽ മാറ്റം. ബാങ്കിന് കീഴിലെ പ്രധാന ശാഖയടക്കം 15 ശാഖകളുടെയും പുതിയ പ്രവർത്തന സമയം ആയിരിക്കും.ക്യു ഐ ബിയുടെ സാധാരണ ശാഖകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് (കോർപറേറ്റ്), സൽവാ റോഡ്, റയ്യാൻ, എയർപോർട്ട് റോഡ്, വക്റ, അൽഖോർ എന്നിവിടങ്ങളിലെ ശാഖകൾ രാത്രി ഒമ്പത് മുതൽ 11.30 വരെയും ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും പ്രവർത്തിക്കും. ഹമദ് രാജ്യാന്തര വിമാനത്താവള ശാഖ 24 മണിക്കൂറും പ്രവർത്തിക്കും.
ക്യൂ ഐ ബി മാൾ ബ്രാഞ്ചുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10.30 മുതൽ 2.30 വരെയും വെള്ളി ഉൾപ്പെടെയുള്ള ദിവസങ്ങളിലെ വൈകുന്നേരഷിഫ്റ്റ് രാത്രി ഒമ്പത് മുതൽ 11.30 വരെയും പ്രവർത്തിക്കും. ദാർ അൽ സലാം മാൾ, ഡി എഫ് സി, ഗറാഫ ക്യൂ മാൾ, സിറ്റി സെൻറർ, മാൾ ഓഫ് ഖത്തർ, ഗേറ്റ് മാൾ, തവാർ മാൾ, മിർഖാബ് മാൾ എന്നിവിടങ്ങളിലാണ് ക്യൂ ഐ ബി ബ്രാഞ്ചുകളുള്ളത്.ക്യു ഐ ബി ഇൻറർനെറ്റ് ബാങ്കിംഗ്, ക്യു ഐ ബി മൊബൈൽ ആപ്പ്, ക്യൂ ഐ ബി കാൾ സെൻറർ, ലൈവ് ടെല്ലർ, 170ലധികം വരുന്ന എ ടി എമ്മുകൾ, കാഷ് ഡെപോസിറ്റ് മെഷീനുകൾ എന്നിവയെല്ലാം 24 മണിക്കൂറും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.