ദോഹ: ഖത്തര്‍ മലയാളികള്‍ നിര്‍മിച്ച ‘റീ റൂട്ട്’ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. യൂട്യൂബ് പ്ലാറ്റ്ഫോമിൽ അഞ്ചുദിവസംമുമ്പാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതിനകം നൂറുകണക്കിനാളുകൾ കണ്ട ചിത്രം ആസ്വാദകരുടെ പ്രശംസ നേടിക്കഴിഞ്ഞു. ഖത്തറിൽ സാങ്കേതികത്തികവോടെ കേരളീയ പശ്ചാത്തലമൊരുക്കിയാണ് റീ റൂട്ട് ചിത്രീകരിച്ചത്. 12 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിം പൂർണമായും ഖത്തറിലാണ് ഒരുക്കിയത്.
ജോയ്ദേവർ ഫിലിംസുമായി സഹകരിച്ച് വിനോദ് വി. നായർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ആലക്കോടാണ്. Joydever യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്.
ഒരു രാത്രിയില്‍ നടക്കുന്ന അവിചാരിതമായ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ‘ഞാന്‍ ഏകനാണ്’എന്ന സിനിമക്ക് സത്യന് അന്തിക്കാട് എഴുതിയ ‘ഓ മൃദുലേ’എന്ന ഗാനത്തിനുള്ള സമര്‍പ്പണം കൂടിയാണ് റീ റൂട്ട് ഷോര്‍ട്ട് ഫിലിം എന്ന് അണിയറ ശിൽപികൾ പറയുന്നു.
ഈഗാനം സംബന്ധിച്ച് സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയ സംഭവകഥയിൽനിന്നാണ് ‘റീ റൂട്ടി’ന്റെ പിറവി. ഒരു കാറിന്റെ അകമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്ര രാജേഷ്, മാർട്ടിൻ തോമസ്, ശ്രീജിത്ത് ആലക്കോട് എന്നീ മൂന്ന് അഭിനേതാക്കളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവ് വിനോദ് വി. നായര്‍, ശ്രീജിത്ത് ആലക്കോട്, ചിത്ര രാജേഷ്, രതീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.