ക്യാമ്പിങ്ങിന് സജ്ജം; സീലൈൻ ക്ലിനിക്ക് ഇന്നുമുതൽ
text_fieldsദോഹ: ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിക്കാനിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ സീ ലൈൻ മെഡിക്കൽ ക്ലിനിക്ക് സജ്ജമായി.
വ്യാഴാഴ്ച മുതൽ ഈ സീസണിലെ സീലൈൻ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായി 15ാം വർഷമാണ് സീലൈനിൽ എച്ച്.എം.സി വിവിധ പരിശോധനാ സംവിധാനങ്ങളുമായി ക്ലിനിക്ക് ആരംഭിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 30 വരെ ക്ലിനിക്ക് പ്രവർത്തിക്കും.
ക്യാമ്പിങ്ങിന് എത്തുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേഗത്തില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഇവിടെ ക്ലിനിക്കിന് തുടക്കം കുറിച്ചത്. എല്ലാ വാരാന്ത്യങ്ങളിലുമായിരിക്കും പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പ്രവര്‍ത്തനം തുടങ്ങുന്ന ക്ലിനിക്ക് ശനിയാഴ്ച രാത്രി 10 മണിക്കാണ് സേവനം അവസാനിപ്പിക്കുക.
രണ്ട് സാധാരണ ആംബുലന്‍സുകള്‍ സീലൈനില്‍ എല്ലാ സമയത്തുമുണ്ടാകും. ഇതോടൊപ്പം ഡ്യൂണ്‍സില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഓടിയെത്താന്‍ രണ്ട് ഫോര്‍ വീലര്‍ ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ എയര്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. സീലൈന്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ ഹസൻ മുഹമ്മദ് അൽ ഹൈൽ ആവശ്യപ്പെട്ടു. സീലൈൻ, ഖോർ അൽ ഉദൈയ്ദ് മേഖലകളിലെ മുഴുവൻ ക്യാമ്പ് അംഗങ്ങൾക്കും അടിയന്തര മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.