ദോഹ: റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽനിന്ന് അനധികൃത റിയൽ എസ്റ്റേറ്റ് ഏജൻറുമാരെ അകറ്റി നിർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾക്ക് ഖത്തർ തുടക്കം കുറിച്ചു.അംഗീകാരമില്ലാത്ത നിരവധി ഏജൻറുമാരാണ് ഈ രംഗത്ത് രാജ്യത്ത് പ്രവർത്തിക്കുന്നത്. മലയാളികളടക്കമുള്ളവർ ഏറെ സജീവമായ മേഖലയാണ് ഖത്തറിലെ റിയൽ എസ്റ്റേറ്റ് രംഗം. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടുതൽ സംഘടിത നിയമ പരിസ്ഥിതിയിലാക്കുകയാണ് അനധികൃത ഇടപാടുകാരെ തടയുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറയുന്നു. സർക്കാർ അംഗീകാരം ലഭിച്ച ഖത്തരി റിയൽ എസ്റ്റേറ്റ് ഏജൻറുമാരുടെ പ്രഥമ ബാച്ച് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു കർമരംഗത്തേക്കിറങ്ങിയിരുന്നു.
നീതിന്യായ മന്ത്രാലത്തിലെ റിയൽ എസ്റ്റേറ്റ് േബ്രാക്കേഴ്സ് അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെയാണ് പ്രഥമ ബാച്ച് സത്യപ്രതിജ്ഞ ചെയ്തത്.ചടങ്ങുമായി ബന്ധപ്പെട്ടാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സംബന്ധമായ നിയമം നടപ്പാക്കുക, റിയൽ എസ്റ്റേറ്റ് േബ്രാക്കറേജ് വ്യാപാരത്തിന് നിയമപരിരക്ഷ നൽകുകയും സംഘടിതമാക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ഇതിനു പിന്നിൽ.റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട 2017ലെ 22ാം നമ്പർ നിയമത്തിലെ വകുപ്പുകളുടെ പിൻബലത്തിലാണ് അംഗീകൃത ഖത്തരി റിയൽ എസ്റ്റേറ്റ് ഏജൻറുമാരുടെ പുതിയ ബാച്ച് പുറത്തിറങ്ങിയിരിക്കുന്നത്.
ഈ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിതെന്നും റിയൽ എസ്റ്റേറ്റ് രജിസ്േട്രഷൻ ആൻഡ് ഓഥൻറിക്കേഷൻ വകുപ്പ് അസി. അണ്ടർസെക്രട്ടറി സഈദ് അബ്ദുല്ല അൽ സുവൈദി പറഞ്ഞു.നിയമം അനുശാസിക്കുന്ന മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്ന മികച്ച സർക്കാർ പരിശീലനങ്ങൾ ലഭിച്ച ശേഷമാണ് പ്രഥമ ബാച്ച് പുറത്തിറങ്ങിയിരിക്കുന്നത്.60ൽ അധികം റിയൽ എസ്റ്റേറ്റ് േബ്രാക്കർമാരാണ് കർമരംഗത്തേക്ക് വന്നിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് േബ്രാക്കർമാർക്ക് ജോലി സംബന്ധമായ പരിശീലനം നൽകുന്നതിന് പ്രത്യേക കോഴ്സുകൾതന്നെ റിയൽ എസ്റ്റേറ്റ് േബ്രാക്കറേജ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.