ദോഹ: സ്മാർട്ട് ഫോൺ സീരീസിലെ ശ്രദ്ധേയമായി മാറുന്ന ഷാവോമിയുടെ റെഡ്മി നോട്ട് 11 ഖത്തറിലെ വിപണിയിലും. ഖത്തറിലെ ഔദ്യോഗിക വിതരണക്കാരായ ഇന്റർടെക് ഗ്രൂപ്പിന്റെ ഷോറൂമുകളിലൂടെയാണ് റെഡ്മിയുടെ ജനപ്രിയ നോട്ട് സീരീസിലെ 11 ഉപഭോക്താക്കളിലെത്തുന്നത്. ഏറെ സവിശേഷതകളാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. ഡിസ്േപ്ലയിലെ അതിനൂതന അവതരണം, മികച്ച കാമറ സിസ്റ്റം, അതിവേഗ ചാർജിങ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകൾ ഉണ്ട്. സ്മാർട്ട് ഫോൺ സീരീസുകളിലെ നാഴികക്കല്ലായാണ് പുതിയ സീരീസിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷംകൊണ്ട് ഷാവോമി റെഡ്മി നോട്ട് സീരീസിലെ സ്മാട്ട്ഫോണുകൾ ലോകവ്യാപകമായി 240 ദശലക്ഷത്തിലേറെ വിറ്റഴിഞ്ഞതായി ഇന്റർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും വളർച്ചനേടിയ ഗ്ലോബൽ ബ്രാൻഡായി നോട്ട്സീരീസ് മാറി. നോട്ട് 11 വിപണിയിലെത്തുമ്പോൾ ശരാശരി വിലയിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കെന്ന് അദ്ദേഹം പറഞ്ഞു.
50 എം.പി എ.ഐ ക്വാഡ് കാമറ വഴി ഫോട്ടോ, വിഡിയോ ചിത്രീകരണം അനായാസവും മികച്ച ഗുണനിലവാരത്തിലുള്ളതുമാവും. 8 എം.പി അൾട്രാവൈഡ് കാമറ വഴി 118 ഡിഗ്രി കാഴ്ചയിലേക്ക് ലെൻസിനെ എത്തിക്കാനും ശേഷിയുണ്ട്. രണ്ട് എം.പി മാക്രോ കാമറി ലെൻസിന്റെ സാന്നിധ്യമുണ്ട്. 5000 എം.എ.എച്ചാണ് ബാറ്ററി ശേഷി. 33 വാട്ട് ഫാസ്റ്റിങ് ചാർജിലുള്ള ബാറ്ററി ഒരു മണിക്കൂറിൽ മുഴുവനായും ചാർജ് ചെയ്യാൻ കഴിയും. ആകർഷകമായ ഡിസൈനും, ഉപയോഗിക്കാനുള്ള അനായാസതയുമാണ് മറ്റൊരു സവിശേഷത. നാല് ജി.ബി, ആറ് ജി.ബി റാമുകളിൽ 64, 128 ജി.ബി ഇൻറേണൽ സ്റ്റോറേജ് ശേഷിയിലും ഫോണുകൾ ലഭ്യമാണ്. 699 റിയാൽ മുതലാണ് ഖത്തറിലെ വില. 1993ൽ ആരംഭിച്ച ഇന്റർടെക് ഖത്തറിലെ ഏറ്റവും സ്വീകാര്യതയേറിയ സ്മാർട്ട്ഫോൺ ഡീലറായാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിക്കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.