ദോഹ: സ്മാർട് ഫോൺ ലോകത്തെ അതിശയമായി ഷവോമിയുടെ ഏറ്റവും പുതിയ സീരീസായ റെഡ്മി 13 ഖത്തറിലെ വിപണിയിലേക്കും. അന്താരാഷ്ട്ര മൊബൈൽ ബ്രാൻഡായ ഷവോമിയുടെ ഖത്തറിലെ അംഗീകൃത വിതരണക്കാരായ ഇന്റർടെക് ഗ്രൂപ്പുമായി ചേർന്നാണ് പുതുമയേറിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 108 മെഗാ പിക്സൽ ശേഷിയുള്ള കിടിലൻ കാമറ ഫീച്ചേഴ്സുമായി ഉപഭോക്താക്കളിലെത്തുന്ന പുതുപുത്തൻ സീരീസ് ഫോട്ടോഗ്രഫിയെ അതുല്യമായ അനുഭവമാക്കിമാറ്റാൻ കഴിയുന്നതാണ്. ക്രിയേറ്റിവ് മികവും, സാങ്കേതികത്തികവും ഒറ്റക്ലിക്കിൽ ഒന്നിക്കുമ്പോൾ റെഡ്മി 13ലെ ഫോട്ടോഗ്രഫി സ്മാർട്ട് ഫോണിൽ തന്നെ മികവുറ്റതായി മാറുന്നു. ഗ്ലാസ് ബാക്ക് ഡിസൈൻ, ഡിസ്േപ്ല ടച്ചിൽ അതിവേഗം നൽകുന്ന 90ഹെർട്സ് മികവ്, 33 വാട്സിന്റെ അതിവേഗ ചാർജിങ് തുടങ്ങിയ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. ലോഞ്ച് ചെയ്ത് ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്മാർട്ട് ഫോൺ ആരാധകരുടെ ഇഷ്ട സീരീസ് കൂടിയാണിത്.
ഏറ്റവും മികച്ചതും, ആധുനിക സാങ്കേതിക വിദ്യകളുമായി എന്നും ഉപഭോക്താക്കളുടെ ഇഷ്ടമായ ഷവോമിയുടെ ഏറ്റവും പുതിയ സീരീസ് വിപണിയിലെത്തുന്നതോടെ, ബ്രാൻഡിന്റെ സ്ഥിരതയും വിശ്വാസ്യതയും വീണ്ടും ഉറപ്പുവരുത്തുകയാണെന്ന് ഇൻറർടെക് ഗ്രൂപ് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മാർക്കറ്റ് ട്രെൻഡുകൾക്ക് മുന്നിൽ നിൽക്കുകയും ചെയ്യുന്നതിലൂടെ, ഷവോമി വിശ്വസ്തമായ ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുകയാണ്-അദ്ദേഹം പറഞ്ഞു.
108 എം.പി സൂപ്പർ ക്ലിയർ കാമറയും, ത്രീ എക്സ് സെൻസർ സൂം സൗകര്യങ്ങളുമായി കാമറ അനുഭവം മികച്ചതാക്കുന്നു. അൾട്രാനൈറ്റ് ഫോട്ടോ, കിടിലൻ എച്ച്.ഡി.ആർ ചിത്രങ്ങൾ എന്നിവ സവിശേഷതയാണ്. മിഡ്നൈറ്റ് ബ്ലാക്ക്, സാൻഡി ഗോൾഡ്, പേൾ പിങ്ക്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ഫോണുകൾ വിപണിയിൽ ലഭ്യമാകും. 5030എം.എ.എച്ച് ബാറ്ററിയാണ് മറ്റൊരു ആകർഷണം. ഒരു മണിക്കൂർ ചാർജിങ്ങിലൂടെ 23 മണിക്കൂർ ഫോൺ കാളിങ്ങിനും, 28 മണിക്കൂർ മ്യൂസിക്കും ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. എട്ട് ജി.ബി റാം, 256 ജി.ബി സ്റ്റോറേജ് ലഭ്യമാകും. റാം 16 ജി.ബി വരെ ഉയർത്താം. 536 റിയാൽ നിരക്കിൽ ഫോണുകൾ ഖത്തർ വിപണിയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.