ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിൽ 17 വര്‍ഷത്തെ സേവനത്തിനുശേഷം ഖത്തറിലെ പ്രവാസജീവിതം അവസാനിപ്പിച്ച്, തുടര്ജോലിക്കായി ന്യൂസിലന്‍ഡിലേക്ക് പോകുന്ന ഫ്രൻഡ്സ് ഓഫ് തിരുവല്ല (ഫോട്ട) അംഗവും ദോഹയിലെ സാമൂഹിക, സാംസ്കാരിക, സേവന മേഖലയിലെ നിറസാന്നിധ്യവുമായ റീന തോമസിനും ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ റജി അലക്സാണ്ടറിനും ഫ്രൻഡ്സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയപ്പ് നൽകി.
റീന തോമസ് ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ഫിൻക്യു സ്ഥാപക നേതാവും ആദ്യകാല വൈസ് പ്രസിഡന്റും ആയിരുന്നു.
ഖത്തര്‍ മലയാളി സമാജം, സെന്റ് തോമസ് സിറോ-മലബാര്‍ കാത്തലിക് സഭ എന്നിവയില്‍ അംഗവുമായിരുന്നു. സാമൂഹിക, സേവന രംഗത്തുള്ള മികച്ച പ്രവര്‍ത്തനത്തിന് ഖത്തറിലെ വിവിധ സംഘടനകള്‍ അവാര്‍ഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. ഫോട്ട പ്രസിഡന്റ് ജിജി ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കെ. ബേബി, തോമസ് കുര്യന് നെടുത്തറയില്, കുരുവിള കെ, ജോര്‍ജ്, ഗീത ജിജി എന്നിവര്‍ ആശംസ നേര്‍ന്നു. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ ഉപഹാരം സമർപ്പിച്ചു. റീന തോമസ് യാത്രയയപ്പിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.