ദോഹ: ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ കൂട്ടക്കൊലയെ അപലപിച്ച് ഖത്തർ. ഗസ്സയിലെ നിരപരാധികൾക്കെതിരെ ഇസ്രായേൽ തുടരുന്ന ഹീനമായ വംശഹത്യക്കിടയിലാണ് അതിക്രമങ്ങൾ ആവർത്തിക്കുന്നത്. മാസങ്ങളായി തുടരുന്നു ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അൽവാസി അഭയാർഥി ക്യാമ്പിനുനേരെ നടന്ന ആക്രമണത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. 290ലേറെ പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.