ദോഹ: ഖത്തർ ഫാമിലി റണ്ണിങ് റേസിന്റെ 2023 എഡിഷനിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് തുടക്കമായി. 2022ൽ നടന്ന ആറ് ഫാമിലി റേസ് സീരീസിന്റെ തുടർച്ചയായാണ് പുതുവർഷത്തിൽ റേസ് സംഘടിപ്പിക്കുന്നതെന്ന് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ വ്യക്തമാക്കി. ജനുവരി ഒമ്പതിനാണ് ആദ്യ റേസ് നടക്കുന്നത്. വിവിധ ഏജ് ഗ്രൂപ്പുകളിലായി ഒരു കി.മീ, മൂന്ന് കി.മീ. ദൂരങ്ങളിലാണ് ഒമ്പതിന് റേസ് നടക്കുക.
അൽ റയ്യാൻ പാർക്ക് ആയിരിക്കും ഫാമിലി റണ്ണിങ് റേസിന്റെ വേദി. വിവിധ ഏജ് ഗ്രൂപ്പുകളിലായി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മാറ്റുരക്കാം.കുടുംബാംഗങ്ങൾക്കൊപ്പം മത്സരയോട്ടത്തിനായി രംഗത്തിറങ്ങുന്നതിനു പുറമെ വ്യായാമത്തിൽ തൽപരരാക്കാനും ലക്ഷ്യമിട്ടാണ് റേസ്. മുൻകാലങ്ങളിൽ മൂന്ന്, അഞ്ച് കി.മീറ്ററുകളിലായി നടന്ന മത്സരങ്ങൾക്ക് വൻ ജനപങ്കാളിത്തമായിരുന്നു. പ്രത്യേക ട്രെയിനർമാരുടെ സാന്നിധ്യത്തിലാണ് മത്സരങ്ങൾക്ക് വേദിയൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.