റി​യാ​ദ് പു​സ്ത​ക​മേ​ള​യി​ലെ ഖ​ത്ത​ർ പ​വി​ലി​യ​ൻ

റി​യാ​ദ് പു​സ്ത​ക​മേ​ള​യി​ൽ ശ്ര​ദ്ധേ​യ​മാ​യി ഖ​ത്ത​ർ സാ​ന്നി​ധ്യം

ദോ​ഹ: ​സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി ഖ​ത്ത​റി​ൽ നി​ന്നു​ള്ള പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ൾ. ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ നീ​ളു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 30 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2000ത്തി​ലേ​റെ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഖ​ത്ത​റി​ൽ​നി​ന്നു​ണ്ട്. ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി പ്ര​സ്, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി പ്ര​സ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ൾ അ​ക്കാ​ദ​മി​ക്, ശാ​സ്ത്ര, സാ​ഹി​ത്യ, നി​യ​മ, മാ​നേ​ജ്മെ​ന്റ്, ഷ​രീ​അ, ഫി​ലോ​സ​ഫി, ച​രി​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - Riyadh Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.