ദോഹ: ഖത്തറിലെ ഇന്ത്യൻ സർവകലാശാലാ വിദ്യാർഥികൾക്കായി ഇന്ത്യൻ എംബസിയും ഐ.സി.സിയും സംഘടിപ്പിച്ച സാംസ്കാരിക ഉത്സവം ശ്രദ്ധേയമായി. സർവകലാശാലകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ കലാ പ്രകടനങ്ങൾ അവതരിപ്പിക്കാനും, എംബസി, കമ്യൂണിറ്റി നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള വേദിയായിരുന്നു സാംസ്കാരിക ഉത്സവം. ഖത്തറിലെ ഇന്ത്യൻ കോളജ് വിദ്യാർഥികൾക്ക് കലാ പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിനായി എല്ലാ വർഷങ്ങളിലും സമാനമായ രീതിയിൽ പരിപാടി സംഘടിപ്പിക്കുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.
എംബസിയും, കമ്യൂണിറ്റിയുമായും ചേർന്ന് വിവിധ പരിപാടികളിലൂടെ വിദ്യാർഥികൾ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെമി-ക്ലാസികൽ നൃത്തങ്ങൾ, ബേഠി ബച്ചാവോ -ബേട്ടി പഠാവോ പ്രമേമായ സ്കിറ്റ്, കവിതാ പാരായണം, പ്രസംഗം, ‘കോസ്റ്റ്യൂം ഓഫ് ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ സാംസ്കാരിക വൈവിധ്യം അവതരിപ്പിക്കുന്ന പ്രദർശനം എന്നിവ അരങ്ങേറി. എംബസി ഉദ്യോഗസ്ഥർ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി ഭാരവാഹികൾഎന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.