ദോഹ: സംസ്കൃതി ഖത്തർ വനിതവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളിലെ ആർത്തവ വിരാമവും അനുബന്ധ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അമ്പതിലേറെ വനിതവേദി അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന പരിപാടിയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. ടീന ആൻ ജോൺ,
ഫാമിലി ഫിസിഷ്യൻ ഡോ. രാമ ലക്ഷ്മി കാർത്തികേയൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് സെക്ഷനുകളായി നടന്ന ക്ലാസുകൾക്ക്ശേഷം സദസ്യരുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി. കുമാരിതങ്കം മോഡറേറ്ററായിരുന്നു. വനിതവേദി പ്രസിഡന്റ് അനിത ശ്രീനാഥ് അധ്യക്ഷത വഹിച്ചു.
സംസ്കൃതിയുടെ സ്നേഹോപഹാരം സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, സെക്രട്ടറി അർച്ചന എന്നിവർ കൈമാറി. വനിതവേദി സെക്രട്ടറി ജസിത ചിന്തുരാജ്, സ്വാഗതവും ജോ.സെക്രട്ടറി സൗമ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.