ദോഹ: അൽ വജബ ഈസ്റ്റിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായതായി പൊതു മരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. ഖത്തർ ദേശീയ വിഷൻ 2030നോടനുബന്ധിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന അഷ്ഗാലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
അൽ വജബ ഈസ്റ്റ് പ്രദേശത്ത് രണ്ട് പാക്കേജുകളടങ്ങുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഉന്നത നിലവാരത്തിലെ റോഡിനൊപ്പം മലിനജല, മഴവെള്ള ഡ്രെയിനേജ് ശൃംഖലയും പദ്ധതിയിൽ ഉൾപ്പെടുമെന്ന് എൻജി. അൽ ഉതൈബി കൂട്ടിച്ചേർത്തു.
17 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പ്രധാനമെന്ന് പ്രോജക്ട് എൻജിനീയർ അബ്ദുല്ല അൽ സുവൈദി പറഞ്ഞു. തെരുവ് വിളക്കുകൾ, ദിശാ സൂചകങ്ങൾ പോലുള്ള ഗതാഗത സുരക്ഷാ ഘടകങ്ങൾ, 29 കിലോമീറ്റർ ദൈർഘ്യത്തിൽ ഇരുദിശകളിലേക്കുമുള്ള സൈക്കിൾ, കാൽനട പാത, 2800ലധികം കാർ പാർക്കിങ് എന്നിവയും പാക്കേജിലുൾപ്പെടും. പ്രാദേശികമായി വികസിപ്പിച്ച വസ്തുക്കളാണ് നിർമാണത്തിലുടനീളം ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.