ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെയും നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി വെസ്റ്റ് ബേയിലെ അല്‍ ഷാഗിയ സ്ട്രീറ്റ് വടക്കു ഭാഗത്ത് രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി -അശ്ഗാൽ അറിയിച്ചു.
മേയ് 10 മുതലാണ് രണ്ടുമാസത്തേക്ക് മേഖലയിലെ ഗതാഗത നിയന്ത്രണം. ഗതാഗത വകുപ്പിന്റെ ഏകോപനത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ഡെവലപ്മെന്റ് ഓഫ് വെസ്റ്റ് ബേ നോര്‍ത്ത് പ്രോജക്ടിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം, റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനായാണ് അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.
തൊഴില്‍ മന്ത്രാലയം, സാമൂഹിക വികസന, കുടുംബ മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ബല്ഹാംബര് സ്ട്രീറ്റില്‍നിന്ന് അല്‍ ഷാഗിയ സ്ട്രീറ്റിലേക്കു വരുന്നവര്‍ക്ക് സമാന്തരമായ ബാല്ഹനിന് സ്ട്രീറ്റ് ഉപയോഗിക്കാമെന്ന് അശ്ഗാല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.