വയോജന ആരോഗ്യ സേവനത്തിന് അംഗീകാരവുമായി റുമൈല ആശുപത്രി
text_fieldsറുമൈല ആശുപത്രി
ദോഹ: മിഡിലീസ്റ്റിലെ ആദ്യ വയോജന സൗഹൃദ ആരോഗ്യ സംവിധാനമെന്ന അംഗീകാരം സ്വന്തമാക്കി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ റുമൈല ആശുപത്രി. അമേരിക്ക ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ ഇംപ്രൂവ്മെന്റ് (ഐ.എച്ച്.ഐ) നേതൃത്വത്തിലുള്ള ‘കമിറ്റഡ് ടു കെയർ എക്സലൻസിന്റെ’ ലെവൽ ടു അംഗീകാരമാണ് റുമൈല ആശുപത്രി കരസ്ഥമാക്കിയത്.
പ്രായമായവർക്ക് മാതൃകാപരമായ പരിചരണം നൽകുന്നതിനുള്ള റുമൈല ആശുപത്രിയുടെ ശ്രമങ്ങൾക്ക് ഈ ഉന്നത അംഗീകാരം അടിയവരയിടുന്നു. പ്രായമായവർക്കുള്ള ആരോഗ്യ സംരക്ഷണത്തെ മാറ്റാൻ ലക്ഷ്യമിടുന്ന ഒരു സംരംഭമാണ് വയോജന സൗഹൃദ ആരോഗ്യ സംവിധാന പരിപാടി.
ഐ.എച്ച്.ഐയിൽ നിന്നുള്ള അംഗീകാരം രാജ്യത്തെ പ്രായമായ രോഗികൾക്ക് ഉയർന്ന ഗുണമേന്മയുള്ള ആരോഗ്യ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ തെളിവാണെന്ന് റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി ഖമീസ് പറഞ്ഞു.
രാജ്യത്ത് പ്രായമായ ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യമുണ്ട്. അവരുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ പുരോഗതി തുടരുന്നതിനും അതിലുപരി പ്രായമായ സമൂഹത്തെ പിന്തുണക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഹനാദി ഖമീസ് കൂട്ടിച്ചേർത്തു.
മാസങ്ങൾ നീണ്ട കർക്കശമായ വിലയിരുത്തലിനും ഡേറ്റശേഖരണത്തിനും ശേഷമാണ് ഈ അംഗീകാരം റുമൈല ആശുപത്രിയെ തേടിയെത്തുന്നതെന്നും അവർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.