ദോഹ: ദോഹ: ബലിപെരുന്നാളിൻെറ ഭാഗമായി ഖത്തർ ചാരിറ്റി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നടത്തിയ ബലിമാംസ വിതരണത്തിൽ ഗുണഭോക്താക്കളായത് 9.36 ലക്ഷം ജനങ്ങൾ. വിദാം ഫുഡ്സുമായി ചേർന്ന് ഖത്തറിന് പുറമെ, 32 രാജ്യങ്ങളിലായാണ് ഇൗ വർഷം ബലിമാംസ വിതരണം നടന്നത്.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായുള്ള ദരിദ്ര കുടുംബങ്ങൾ, അഭയാർഥികൾ, കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർ തുടങ്ങി വിവിധ തുറകളിലുള്ളവരിലേക്ക് ബലിമാംസം എത്തിയതായി ഖത്തർ ചരിറ്റി അറിയിച്ചു.
27.5 ദശലക്ഷം റിയാൽ െചലവിലാണ് ബലി അറവ് നടന്നത്. പെരുന്നാളിനോടനുബന്ധിച്ച്, തുർന്നുള്ള രണ്ടു ദിവസങ്ങളിലായിരുന്നു നടപടി ക്രമങ്ങൾ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ ശക്തമായ വളൻറിയർ സംവിധാനം ഉപയോഗപ്പെടുത്തി ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകളിലായി ഫലസ്തീൻ, സോമാലിയ, തുനീഷ്യ, ലബനാൻ, സുഡാൻ, കെനിയ, മാലി, ടോഗോ, നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ബെനിൻ, നൈജീരിയ, ബുർകിന ഫാസോ, പാകിസ്താൻ, കിർഗിസ്താൻ, കൊസോവോ, ഫിലിപ്പീൻസ്, അൽബേനിയ, ബോസ്നിയ, ഘാന, തുർക്കി, ജോർഡൻ, ഇത്യോപ്യ, സെനഗാൾ, ഗാംബിയ, ചാഡ്, യമൻ, മോണ്ടിനെഗ്രോ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ് ബലിമാംസം വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.