സമസ്ത  പൊതുപരീക്ഷ ഖത്തര്‍ കേരള  ഇസ്​ലാമിക് സെൻററിന് 100 ശതമാനം വിജയം

ദോഹ: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം അഞ്ച്, ഏഴ്, പത്ത് ക്ലാസ്സുകളില്‍ നടത്തിയ പോതുപരീക്ഷയില്‍ ഖത്തര്‍ കേരള ഇസ്​ലാമിക് സ​െൻററിന് നൂറു ശതമാനം വിജയം. കേരള ഇസ്​ലാമിക് സ​െൻററിനു കീഴില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദോഹ ജദീദ്, മതാര്‍ ഖദീം, വക്ര, മദീന ഖലീഫ , മൈതര്‍, അല്‍നാബിത് ഗ്ലോബല്‍ എജുകേഷന്‍ സ​െൻറര്‍ (ഇംഗ്ലീഷ് മീഡിയം) എന്നീ മദ്രസ്സകളില്‍ നിന്നും നൂറ്റി ഇരുപത്തിഎട്ട് കുട്ടികളാണ് പരീക്ഷ എഴുതിയത്. ഖത്തറില്‍ പുതുതായി ആരംഭിച്ച അ ല്‍നാബിത് ഗ്ലോബല്‍ എജുകേഷന്‍ സ​െൻറർ ഇംഗ്ലീഷ് മീഡിയം മദ്രസ്സയില്‍ നിന്നും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഫസ്റ്റ് ക്ലാസോടെ   വിജയിച്ചു. വിജയികളെ കേരള ഇസ്​ലാമിക് സ​െൻറര്‍ അഭിനന്ദിച്ചു
 

Tags:    
News Summary - samasta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.