ദോഹ: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ ശാന്തിനികേതൻ, വക്റ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 95 ശതമാനം മാർക്കോടെ ഷാസിയ വലിയപീടികക്കൽ ഒന്നാം റാങ്കും 94 ശതമാനം മാർക്ക് വീതം നേടി ആയിഷ ജസ, അഖ്സ മറിയം എന്നിവർ രണ്ടാം റാങ്കും കരസ്ഥമാക്കി. 92 ശതമാനം മാർക്ക് നേടിയ ഫാത്തിമ നബ മൂന്നാം റാങ്ക് നേടി. ഇൽഹാം അബ്ദുൽ അസീസ്, മുഹമ്മദ് യുസ്ർ എന്നിവർ നാലും അഞ്ചും റാങ്കുകൾ കരസ്ഥമാക്കി.
മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം.
ഒന്നാം റാങ്ക് നേടിയ ഷാസിയ മലപ്പുറം പത്തപ്പിരിയം സ്വദേശിയും അൽ ഹമൽ ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനുമായ ശമീൽ മുഹമ്മദിന്റെയും ശാന്തിനികേതൻ അല്‍ മദ്റസത്തുല്‍ ഇസ് ലാമിയ അധ്യാപിക ഷജിലയുടെയും മകളാണ്.
രണ്ടാം റാങ്ക് നേടിയ ആയിഷ ജസ കോഴിക്കോട് ചക്കാലക്കൽ സ്വദേശിയും ഹമദ് ഹോസ്പിറ്റൽ ജീവനക്കാരനുമായ എൻ കെ നൗഷാദിൻറെയും ശാന്തിനികേതൻ അല്‍ മദ്റസത്തുല്‍ ഇസ് ലാമിയ അധ്യാപിക ഹിബയുടെയും മകളാണ്. പാലക്കാട് തലക്കശ്ശേരി സ്വദേശി ഖത്തർ ഇസ്ലാമിക് ബാങ്ക് ജീവനക്കാരൻ ഹനീസ് മുഹമ്മദിന്റെയും സമീറയുടെയും മകളാണ് രണ്ടാം റാങ്ക് പങ്കിട്ട അഖ്സ മറിയം. മൂന്നാം റാങ്ക് നേടിയ ഫാത്തിമ നബ മലപ്പുറം സ്വദേശിയും ഫ്യൂച്ചർ ലൈൻ മാനേജറുമായ ഷാഹിദ് അലിയുടെയും സറീനയുടെയും മകളാണ്.
ഉന്നത വിജയം നേടുകയും സെക്കൻഡറി തല മദ്റസ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത മുഴുവൻ വിദ്യാർഥികളെയും സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ കാസിം, വിദ്യാഭ്യാസ വിഭാഗം മേധാവി കെ.സി. അബ്ദുല്ലത്തീഫ്, പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി, പ്രിൻസിപ്പൽ എം.ടി. ആദം എന്നിവർ അഭിനന്ദിച്ചു.
വിജയികൾക്കുള്ള അവാർഡ് ദാനം അടുത്ത മാസം നടക്കുമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു.
സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മേല്‍നോട്ടത്തിൽ ബര്‍വ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് മദ്റസ പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ചകളില്‍ വൈകീട്ട് 4.30 മുതല്‍ 6.45 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8.00 മുതല്‍ 1. 00 മണി വരെയുമാണ് പ്രവൃത്തി സമയം.
എന്നാല്‍ 9,10 ക്ലാസുകള്‍ക്ക് വ്യാഴാഴ്ചകളിൽ മാത്രമേ ക്ലാസുണ്ടായിരിക്കുകയുള്ളൂ. ഈ അധ്യയന വർഷം മുതൽ കെ.ജി ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55703766, 70215152 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.