സ്​നേഹ ടോമിന്​ ശാന്തിനികേതൻ സ്​കൂളിൻെറ അഭിനന്ദനം

സ്​നേഹ ടോമിന്​ ശാന്തിനികേതൻ സ്​കൂളിൻെറ അഭിനന്ദനംദോഹ: ഗൾഫ്​ മാധ്യമം സംഘടിപ്പിച്ച 'സ്​പീക്കപ്​ ഖത്തർ' പ്രസംഗ മത്സരത്തിൽ ഇരട്ട നേട്ടം സ്വന്തമാക്കിയ സ്​നേഹ ടോമിന്​ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിൻെറ അഭിനന്ദനം. വെള്ളിയാഴ്​ച നടന്ന 'സ്​പീക്കപ്​ ഖത്തറിൽ' സ്​നേഹ സീനിയർ ഇംഗ്ലീഷ്​ പ്രസംഗത്തിൽ ഒന്നും മലയാളത്തിൽ രണ്ടും സ്​ഥാനം നേടിയിരുന്നു. ശാന്തിനികേതൻ സ്​കൂളിലെ 11ാം ക്ലാസുകാരിയാണ്​ എറണാകുളം അങ്കമാലി സ്വദേശിയായ സ്​നേഹ.

ഫേസ്​ബുക്ക്​​-സൂം പ്ലാറ്റ്​ഫോം വഴി നടന്ന മത്സരത്തിൽ എ.പി.എം മുഹമ്മദ്​ ഹനീഷ്​, കെ.ഇ.എൻ കുഞ്ഞഹമ്മദ്​, മുൻ എം.പി ഡോ. സെബാസ്​റ്റ്യൻ പോൾ, മാധ്യമം അസോസിയറ്റ്​ എഡിറ്റർ ഡോ. യാസീൻ അഷ്​റഫ്​, മീഡിയ വൺ അസി. എക്​സിക്യൂട്ടിവ്​ എഡിറ്റർ അഭിലാഷ്​ മോഹനൻ എന്നിവരായിരുന്നു വിധി കർത്താക്കൾ.

ഇരട്ട നേട്ടം സ്വന്തമാക്കിയ സ്​നേഹയെ സ്​കൂൾ അധ്യാപക -ജീവനക്കാർക്കും മാനേജ്​മെൻറ്​ കമ്മിറ്റിക്കും വേണ്ടി അഭിനന്ദിക്കുന്നതായി പ്രിൻസിപ്പൽ ഡോ. സുഭാഷ്​ ബി. നായർ പറഞ്ഞു. 

Tags:    
News Summary - Santiniketan School Congratulations to Sneha Tom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.